Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തണ്ണിത്തോട്ടിൽ പാറ ഖനനം വ്യാപകം

text_fields
bookmark_border
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മൗനം പാലിക്കുന്നെന്ന്
Rock mining
cancel
camera_alt

സ്വ​കാ​ര്യ ഭൂ​മി​യി​ലെ പാ​റ​ക​ൾ പൊ​ട്ടി​ച്ച് മാ​റ്റിയ നിലയിൽ

കോന്നി: തണ്ണിത്തോട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പാറ മാഫിയ പിടിമുറുക്കുന്നു. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടവരാണ് പാറ പൊട്ടിക്കുന്നതിൽ ഏറെയും. സ്വകാര്യ ഭൂമിയിലെ പാറകൾ പൊട്ടിച്ച് മാറ്റി പല സ്ഥലങ്ങളിലായി ശേഖരിച്ചതിന് ശേഷം ആവശ്യാനുസരണം മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വി.കെ പാറയിൽനിന്ന് പൊട്ടിച്ചുമാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജങ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിലും ഇടക്കണ്ണത്തും കൂട്ടിയിട്ടിരുന്നു. തണ്ണിത്തോട് ഹൈസ്‌കൂൾ ജങ്ഷന് സമീപത്തുനിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ചുമാറ്റിയ സ്ഥലം കോന്നി തഹൽസിദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽനിന്നും പൊട്ടിച്ചുമാറ്റുന്ന പാറ വലിയ വിലയ്ക്ക് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്.

വലിയ ലാഭമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉണ്ടാകുന്നത്. തണ്ണിത്തോട് പഞ്ചായത്തിൽ മരം മുറിക്കാൻപോലും അധികാരമില്ലാത്തപ്പോഴാണ് ഈ നിയമലംഘനം നടക്കുന്നതെന്നും ശ്രദ്ധേയമാണ്. മുമ്പും തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളിൽനിന്നും നിരവധി തവണ പാറ പൊട്ടിച്ച് കടത്തുകയും അധികൃതർ ഇത് തടയുകയും ചെയ്തിരുന്നു. താലൂക്കിൽ പാറമടകൾ ഇതുവരെ പ്രവർത്തിക്കാത്ത ഒരു പഞ്ചായത്താണ് തണ്ണിത്തോട്.

ഹൈസ്‌കൂളിന് സമീപത്ത് അനധികൃതമായി പാറ പൊട്ടിച്ചുമാറ്റിയ സംഭവത്തിൽ കഴിഞ്ഞ അഞ്ചാം തീയതി തണ്ണിത്തോട് വില്ലേജ് ഓഫിസർ ഖനനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ഈ ഉത്തരവിനെ മറികടന്ന് വീണ്ടും പൊട്ടിച്ചുമാറ്റിയ പാറകൾ ഇവിടെനിന്നും നീക്കുകയും തുടർന്ന് തണ്ണിത്തോട് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

നടപടിയെടുക്കേണ്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതരും മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽപെട്ട ഭൂമിയാണ് തണ്ണിത്തോട് പഞ്ചായത്തിന്റെ പല പ്രദേശങ്ങളും.

ഈ സ്ഥലങ്ങളിലും പട്ടയമില്ലാത്ത ഭൂമിയിലുമാണ് ഇത്തരത്തിലെ അനധികൃത പാറ പൊട്ടിക്കൽ നടക്കുന്നതെന്നതും എടുത്തുപറയേണ്ടതാണ്. വിഷയത്തെക്കുറച്ച് അറിയില്ല എന്നാണ് തണ്ണിത്തോട് പഞ്ചായത്ത് അധികൃതരുടെ മറുപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rock mining in Thannithod
Next Story