Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നിയിൽനിന്ന്...

കോന്നിയിൽനിന്ന് മണ്ണീറയിലേക്ക് സ്വകാര്യ ബസ് സർവിസ് തുടങ്ങി

text_fields
bookmark_border
കോന്നിയിൽനിന്ന് മണ്ണീറയിലേക്ക് സ്വകാര്യ ബസ് സർവിസ് തുടങ്ങി
cancel

കോ​ന്നി: ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണീ​റ​യി​ലേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കോ​ന്നി​യി​ൽ​നി​ന്ന് മ​ണ്ണീ​റ​യി​ലേ​ക്ക് സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് തു​ട​ങ്ങി. ബ​സ് മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം​വ​രെ എ​ത്തും. 500ഓ​ളം കു​ടും​ബം താ​മ​സി​ക്കു​ന്ന മ​ണ്ണീ​റ ഗ്രാ​മ​ത്തി​ൽ​നി​ന്ന് പു​റം​ലോ​കം കാ​ണ​ണ​മെ​ങ്കി​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ കാ​ട്ടി​ലൂ​ടെ ന​ട​ക്ക​ണ​മാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​ത്ത​നം​തി​ട്ട​യി​ലും കോ​ന്നി​യി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​വ​ർ വ​ന​ത്തി​ലൂ​ടെ ന​ട​ന്ന് കോ​ന്നി- ത​ണ്ണി​ത്തോ​ട് റോ​ഡി​ലെ മു​ണ്ടോ​മൂ​ഴി​യി​ലെ​ത്തി​യാ​ണ് ബ​സ് യാ​ത്ര ന​ട​ത്തി​യി​രു​ന്ന​ത്.

കു​ടി​യേ​റ്റ കാ​ല​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളും ജ​ന​ങ്ങ​ളും വ​ലി​യ​തോ​തി​ൽ കൂ​ടി​യി​ട്ടും യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു. മ​ണ്ണീ​റ​യി​ൽ​നി​ന്ന് മു​ണ്ടോ​മു​ഴി വ​രെ​യു​ള്ള വ​ന​യാ​ത്ര​യി​ൽ മൃ​ഗ​ങ്ങ​ളു​ടെസാ​ന്നി​ധ്യ​വു​മു​ണ്ട്.

സ​ർ​വി​സ് ഇ​ങ്ങ​നെ

രാ​വി​ലെ 7.5ന് ​കോ​ന്നി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് ത​ണ്ണി​ത്തോ​ട്​ വഴി​8.10ന് ​മ​ണ്ണീ​റ​യി​ൽ എ​ത്തും.

ഉ​ച്ച​ക്ക്​ 12.10ന് ​കോ​ന്നി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ​ർ​വി​സ് 12.45ന് ​മ​ണ്ണീ​റ​യി​ലെ​ത്തും. തു​ട​ർ​ന്ന് ത​ണ്ണി​ത്തോ​ട്ടി​ൽ എ​ത്തി​യ ശേ​ഷം 1.40ന് ​വീ​ണ്ടും മ​ണ്ണീ​റ​യി​ലെ​ത്തി കോ​ന്നി​യി​ലേ​ക്ക് പോ​കും.

വൈ​കീ​ട്ട്​ 3.10ന് ​കോ​ന്നി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 3.45ന് ​മ​ണ്ണീ​റ​യി​ലെ​ത്തി തി​രി​കെ കോ​ന്നി​യി​ലേ​ക്ക്.

ബ​സ് സ​ർ​വി​സ് അ​ട​വി​യി​ലും മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​യോ​ജ​നം​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKonni Manneera bus service
News Summary - Private bus service started from Konni to Manneera
Next Story