പോക്സോ: യുവാക്കൾ പിടിയിൽ
text_fieldsഅഭിജിത്ത്, അനന്തു
കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26), തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരാണ് പിടിയിലായത്.
ഇവർ വി-കോട്ടയം, വെള്ളപ്പാറയിൽ വാടകക്ക് താമസിക്കുകയാണ്. പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്ത കോന്നി പൊലീസ് അനന്തുവിനെ വി-കോട്ടയത്തെ വാടകവീട്ടിൽനിന്നും അഭിജിത്തിനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ രാജഗോപാൽ, എസ്.ഐ ശ്യാം, ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

