Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകേരളപ്പിറവി ദിനത്തിൽ...

കേരളപ്പിറവി ദിനത്തിൽ കോന്നിക്ക്​ സമ്മാനമായി നഴ്സിങ്​ കോളജുകൾ

text_fields
bookmark_border
nursing college
cancel
camera_alt

സീ​ത​ത്തോ​ട് ന​ഴ്സി​ങ്​ കോ​ള​ജി​ലെ ആദ്യ ബാച്ച് വിദ്യാർഥികളെ കെ.​യു. ജ​നീ​ഷ്‌​കു​മാർ എം.എൽ.എ പൂച്ചെണ്ട് നല്കി സ്വീകരിക്കുന്നു

കോ​ന്നി: സീ​ത​ത്തോ​ട് ന​ഴ്സി​ങ്​ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​ബാ​ച്ച് പ്ര​വേ​ശ​നോ​ത്സ​വം ആ​ഘോ​ഷ​മാ​യി. എം.​എ​ല്‍.​എ അ​ഡ്വ. കെ.​യു. ജ​നീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ പൂ​ച്ചെ​ണ്ട് ന​ല്‍കി സ്വീ​ക​രി​ച്ചു. സ​ര്‍ക്കാ​ര്‍ പു​തു​താ​യി അ​നു​വ​ദി​ച്ച 20 ന​ഴ്‌​സി​ങ്​ കോ​ള​ജു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം കോ​ന്നി​യി​ലാ​ണെ​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്നും കോ​ള​ജി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി മൂ​ന്നേ​ക്ക​ര്‍ സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തു​മെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ന​ഴ്സി​ങ്​ കോ​ളേ​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ​വ​ര്‍ഷ ക്ലാ​സു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ല്‍ നാ​ലു​പേ​ര്‍ ആ​ണ്‍കു​ട്ടി​ക​ളാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു ക്ലാ​സ് റൂം, ​ലാ​ബ്, ഫാ​ക്ക​ൽ​റ്റി റൂം, ​പ്രി​ന്‍സി​പ്പ​ല്‍ റൂം, ​ശൗ​ച്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലൈ​ബ്ര​റി, പ​രീ​ക്ഷ ഹാ​ള്‍ എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഴ്സി​ങ്​ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ര്‍ണി​ച്ച​റു​ക​ളും പു​സ്ത​ക​ങ്ങ​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഫാ​ക്ക​ല്‍റ്റി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ഴ്‌​സി​ങ്​ കോ​ള​ജി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ല്‍നി​ന്നു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യ​ബാ​ച്ചി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​ത്.

ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​ആ​ർ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ജി. ​തു​ഷാ​ര, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ലേ​ഖ സു​രേ​ഷ്, അ​ബ്ദു​ൽ വ​ഹാ​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ന്ധു മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​എ​സ്. സു​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബീ​ന മു​ഹ​മ്മ​ദ് റാ​ഫി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nursing CollegePathanamthitta News
News Summary - Nursing colleges as a gift to konni on Keralapiravi day
Next Story