ഗ്രാമപഞ്ചായത്ത്, വൈസ് പ്രസിഡൻറുമാരായി അമ്മയും മകളും
text_fieldsഗീത തുളസീധരനും മകൾ അമൃത സജയനും
കോന്നി: ഇടതു മുന്നണി സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ചത് രണ്ട് ജില്ലയിലെ പഞ്ചായത്തുകളിലാണെങ്കിലും അമ്മയും മകളും ഇനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പദങ്ങൾ അലങ്കരിക്കും. ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്തിലാണ് ഗീത തുളസീധരൻ വിജയിച്ചത്. മകൾ അമൃത സജയൻ പത്തനംതിട്ട പ്രമാടം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽനിന്നാണ് വിജയിച്ചത്. രണ്ടിടത്തെയും വൈസ് പ്രസിഡൻറുമാർ ഇവരാണ്.
20 വർഷമായി ഗീത ജനപ്രതിനിധിയായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ്. അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2008ലാണ് അമൃത വിവാഹിതയായി പ്രമാടത്ത് എത്തുന്നത്.