രക്തദാനത്തിൽ പുരസ്കാരം നേടിയ മോനിഷ സ്ഥാനാർഥി
text_fieldsമോനിഷ നാമനിർദേശ പത്രിക നൽകുന്നു
കോന്നി: 25 വയസ്സിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ രക്തം ദാനം ചെയ്തതിനു സംസ്ഥാന പുരസ്കാരം നേടിയ മോനിഷ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. പ്രമാടം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടതു സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
പുളിമുക്ക് പുളിക്കീഴിൽ മോഹനെൻറ മകളും തെക്കേമുറി മുരുപ്പേൽ സുജിത് കുമാറിെൻറ ഭാര്യയുമായ മോനിഷക്ക് സാമൂഹിക പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2012ൽ മെഴുകുതിരി വെട്ടത്തിലിരുന്ന് പഠിച്ച് എം.എ മലയാളത്തിൽ രണ്ടാം റാങ്ക് നേടിയ ഈ പ്രതിഭ ഇതേ കാലഘട്ടത്തിൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളൻറിയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗം െഗസ്റ്റ് അധ്യാപികയായ മോനിഷ വിജയപ്രതീക്ഷയിലാണ് ജനവിധി തേടുന്നത്.

