Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightരക്ഷാപ്രവർത്തനത്തിന്...

രക്ഷാപ്രവർത്തനത്തിന് സജ്ജരായി കുട്ടവഞ്ചി തൊഴിലാളികൾ

text_fields
bookmark_border
രക്ഷാപ്രവർത്തനത്തിന് സജ്ജരായി കുട്ടവഞ്ചി തൊഴിലാളികൾ
cancel
camera_alt

കോ​ന്നി​യി​ൽ നി​ന്നെ​ത്തി​യ കു​ട്ട​വ​ഞ്ചി സം​ഘം

കോ​ന്നി: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ജ്ജ​മാ​യി അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ൽ വെ​ള്ളം​ക​യ​റി തു​ട​ങ്ങി​യ​പ്പോ​ൾ ത​ണ്ണി​ത്തോ​ട് അ​ട​വി​യി​ലെ കു​ട്ട​വ​ഞ്ചി​ക​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളും രാ​ത്രി​യോ​ടെ റാ​ന്നി​യി​ൽ എ​ത്തി​യി​രു​ന്നു.

ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ന്നി ത​ഹ​സി​ൽ​ദാ​ർ വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ട് കു​ട്ട​വ​ഞ്ചി​ക​ൾ റാ​ന്നി​യി​ലും ഒ​രു കു​ട്ട​വ​ഞ്ചി കോ​ന്നി കു​മ്മ​ണ്ണൂ​രി​ലും എ​ത്തി​ച്ചു. എ​ന്നാ​ൽ, റാ​ന്നി​യി​ൽ വ​ലി​യ​തോ​തി​ൽ വെ​ള്ളം ക​യ​റാ​തി​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ണ്ടി​വ​ന്നി​ല്ല. മ​ഴ​ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ട്ട്​ കു​ട്ട​വ​ഞ്ചി​ക​ൾ റാ​ന്നി ഫോ​റ​സ്​​റ്റ് ഡി​വി​ഷ​ന​ൽ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

രാ​ജ​പ്പ​ൻ, അ​ജീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, സു​കേ​ശ​ൻ, സ​ണ്ണി, പ്ര​സാ​ദ്, ര​വി വി​ജ​യ​ൻ എ​ന്നി​വ​ർ റാ​ന്നി​യി​ലേ​ക്കും ശാ​ന്ത​കു​മാ​ർ കു​മ്മ​ണ്ണൂ​രി​ലേ​ക്കു​മാ​ണ് പു​റ​പ്പെ​ട്ട​ത്. കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സ​ത്തി​ൽ അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി​കേ​ന്ദ്രം അ​ട​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala rainKerala FloodKerala Land Slide
News Summary - Kuttavanchi for Flood Disaster Management
Next Story