കോന്നി-വെട്ടൂര്‍-കൊന്നപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsകോന്നി-വെട്ടൂര്‍-കൊന്നപ്പാറ റോഡുകളുടെ ശിലാഫലകം അനാച്ഛാദനം കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
പത്തനംതിട്ട: കോന്നി-വെട്ടൂര്‍-കൊന്നപ്പാറ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വികസിത രാജ്യങ്ങളുടെ ജീവിത നിലവാരത്തിനൊപ്പം കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വൈസ് പ്രസിഡന്റ് എ. ശ്യാംലാല്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ കെ.ആര്. ശ്യാമള, അംഗങ്ങളായ മലയാലപ്പുഴ മോഹനന്, പ്രീജ പി. നായര്‍, എന്‍. വളര്‍മതി, എന്‍.എസ്. ശശിലത, എം. നാഗൂര് മീര, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സജികുമാര്‍, കെ.എ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയര്‍ അജിത്ത് രാമചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് എൻജിനീയര്‍ ജി. ബാബുരാജന് നന്ദി പറഞ്ഞു.
കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്നതും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ അധീനതയിലുള്ളതുമായ 9.9 കി.മീ ദൈര്‍ഘ്യമുള്ള മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

