Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കും -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കും -മന്ത്രി വീണ ജോര്‍ജ്
cancel
camera_alt

കോ​ന്നി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചേ​ര്‍ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് സം​സാ​രി​ക്കു​ന്നു

Listen to this Article

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 6.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ സി.​ടി സ്‌​കാ​ന്‍ മെ​ഷീ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ്ഥാ​പി​ക്കും. 19.5 കോ​ടി രൂ​പ ചെ​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങും.

ഒ​രു​മാ​സ​ത്തി​ന​കം ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തും. അ​ത്യാ​ധു​നി​ക നേ​ത്ര​ചി​കി​ത്സ, ഗൈ​ന​ക്കോ​ള​ജി, ഒ​ഫ്താ​ല്‍മോ​ള​ജി, പീ​ഡി​യാ​ട്രി​ക്‌​സ് എ​ന്നീ ഡി​പ്പാ​ര്‍ട്മെ​ന്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തു​ക. നൂ​റ് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് താ​മ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന ഹോ​സ്റ്റ​ലി​ന്റെ പ്ര​വ​ര്‍ത്ത​നം ഒ​ക്ടോ​ബ​റോ​ടെ പൂ​ര്‍ത്തി​യാ​കും. സ്റ്റാ​ഫ് ക്വാ​ര്‍ട്ടേ​ഴ്‌​സി​ന്റ പ്ര​വ​ര്‍ത്ത​ന​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​ന്‍ ഇ​ന്‍സ്പ​ക്ട് ചെ​യ്ത​തി​ന്റെ റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നു. അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​വ പ​രി​ഹ​രി​ച്ച് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ അ​ടു​ത്ത ഇ​ന്‍സ്‌​പെ​ക്ഷ​ന്‍ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്.

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മ​ല്ലെ​ന്ന പ​രാ​തി​യി​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 394 ഒ​ഴി​വാ​ണ്​ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി സ​ര്‍ക്കാ​ര്‍ സൃ​ഷ്ടി​ച്ച​ത്. അ​വ​യി​ല്‍ 258 പേ​ര്‍ക്ക് നി​യ​മ​നം ന​ല്‍കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​യ​മ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണ്.

അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ൽ.​എ, ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ മി​റി​യം വ​ര്‍ക്കി, പി.​ഡ​ബ്ല്യു.​ഡി ഇ.​ഇ ഷീ​ന രാ​ജ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് സി.​വി. രാ​ജേ​ന്ദ്ര​ന്‍, മ​ന്ത്രി​യു​ടെ നോ​മി​നി പി.​ജെ. അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Konni Medical College
News Summary - Konni Medical College will be fully functional - Minister Veena George
Next Story