Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോ​ന്നി മെ​ഡി​ക്ക​ൽ...

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്; ല​ക്ഷ്യം കാ​ണാ​തെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം

text_fields
bookmark_border
കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്; ല​ക്ഷ്യം കാ​ണാ​തെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം
cancel

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ടു​ന്നു. ല​ക്ഷ്യ സ്റ്റാ​ൻ​ഡേ​ർ​ഡി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ പൂ​ട്ടി​യ​തോ​ടെ പ്ര​സ​വ​ചി​കി​ത്സ, പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ എ​ന്നി​വ മു​ട​ങ്ങി​യ കേ​ര​ള​ത്തി​ലെ ഏ​ക മെ​ഡി​ക്ക​ൽ കോ​ള​ജാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മാ​റി. ഈ ​വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ കോ​ടി​ക​ൾ മു​ട​ക്കി വാ​ങ്ങി​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

2025 ജൂ​ലൈ 26നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​സ​വ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. സം​വി​ധാ​നം മൂ​ന്നു മാ​സം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.​നി​ല​വി​ൽ ഒ.​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൈ​ന​ക്കോ​ള​ജി​യി​ൽ എ​ച്ച്.​ഒ.​ഡി​യും ഇ​ല്ല.

ജി​ല്ല​യി​ൽ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ വ​രെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ.​പി സേ​വ​നം മാ​ത്ര​മാ​യി നി​ല​കൊ​ള്ളു​ന്നു.

ജി​ല്ല​യി​ൽ തി​രു​വ​ല്ല, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ​പോ​ലും, പ്ര​സ​വം, ശാ​സ്ത്ര​ക്രി​യ, തു​ട​ങ്ങി​യ​വ ന​ട​ക്കു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റും ലേ​ബ​ർ റൂം, ​ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​ട​ങ്ങി​യ സേ​വ​ന​വു​മു​ണ്ടെ​ന്നി​രി​ക്കെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ സം​ബ​ന്ധ​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ക​ണ്ട സ്ഥി​തി​യാ​ണ്.

നി​ക​ത്താ​തെ ഒ​ഴി​വു​ക​ൾ

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ക​ൾ നി​ര​വ​ധി​യു​ണ്ടാ​യി​ട്ടും നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം: അ​സി: പ്ര​ഫ​സ​ർ​മാ​ർ- 2 , പ്ര​ഫ​സ​ർ-1, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം: പ്രൊ​ഫ​സ​ർ-1, അ​സി. പ്ര​ഫ​സ​ർ-1, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം: പ്ര​ഫ​സ​ർ 1, റേ​ഡി​യോ ഡ​യ​ഗ​നോ​സ്റ്റി- അ​സി. പ്ര​ഫ- 1, അ​ത്യാ​ഹി​ത വി​ഭാ​ഗം: അ​സോ. പ്ര​ഫ​സ​ർ-1, അ​സി. പ്ര​ഫ​സ​ർ-1, അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ - ഫി​സി​യോ​ള​ജി വി​ഭാ​ഗം- അ​സി. പ്ര​ഫ. 2, ഫോ​റ​ൻ​സി​ക് അ​സി. പ്ര​ഫ​സ​ർ-2, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ-​അ​സി. പ്ര​ഫ. 1 എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഒ​ഴി​വു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaKerala health sectorKonni medical collegegynecologyoperation theater
News Summary - Konni Medical College; Gynecology Department falls short of target
Next Story