Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകരിയാട്ടത്തിന് 1.50...

കരിയാട്ടത്തിന് 1.50 ലക്ഷം; അരുവാപ്പുലം പഞ്ചായത്തിൽ പ്രതിഷേധം

text_fields
bookmark_border
കരിയാട്ടത്തിന് 1.50 ലക്ഷം; അരുവാപ്പുലം പഞ്ചായത്തിൽ പ്രതിഷേധം
cancel

കോ​ന്നി: കോ​ന്നി​യി​ൽ ന​ട​ന്ന ക​രി​യാ​ട്ടം പ​രി​പാ​ടി​ക്ക് 1.50 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​തു ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ൾ. ഈ ​മാ​സം ഏ​ഴി​നാ​ണ്​ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ ജി. ​ശ്രീ​കു​മാ​ർ, ടി.​ഡി. സ​ന്തോ​ഷ്, അ​മ്പി​ളി സു​രേ​ഷ്, മി​നി ഇ​ടു​ക്കു​ള, സ്മി​ത സ​ന്തോ​ഷ്, ബാ​ബു എ​സ്. നാ​യ​ർ എ​ന്നി​വ​ർ വി​യോ​ജി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ൾ അ​നു​വ​ദി​ച്ച നി​ര​വ​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ഗ​ഡു​ക്ക​ൾ ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​രി​യാ​ട്ടം പ​രി​പാ​ടി​ക്ക് ഒ​ന്ന​ര​ല​ക്ഷം രൂ​പ ന​ൽ​കാ​ൻ കാ​ണി​ക്കു​ന്ന വ്യ​ഗ്ര​ത പാ​വ​പ്പെ​ട്ട ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണ്. ക​രി​യാ​ട്ടം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് കാ​ട് എ​ന്ന സം​ഘ​ട​ന​യാ​ണ്.

ഈ ​സം​ഘ​ട​ന​ക്ക്​ സ​ർ​ക്കാ​ർ പ​ണം കൈ​പ്പ​റ്റാ​ൻ നി​യ​മ​പ​ര​മാ​യി യോ​ഗ്യ​ത​യു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ണെ​ങ്കി​ൽ എ​ന്തി​നു​വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ​നി​ന്ന് 40 രൂ​പ ഈ​ടാ​ക്കി പ്ര​വേ​ശ​നം ന​ൽ​കി എ​ന്ന​ത് സം​ഘാ​ട​ക സ​മി​തി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KonniKariyatam event
News Summary - Kariyatam event held in Konni
Next Story