Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകരിവീരൻ കോന്നി...

കരിവീരൻ കോന്നി സുരേന്ദ്രൻ ഓണത്തിന് കോന്നിയിലെത്തും

text_fields
bookmark_border
കരിവീരൻ കോന്നി സുരേന്ദ്രൻ ഓണത്തിന് കോന്നിയിലെത്തും
cancel

കോ​ന്നി: ത​ല​യെ​ടു​പ്പി​ന്‍റെ ക​രി​വീ​ര​ൻ കോ​ന്നി സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ലേ​ക്ക് എ​ത്തു​ന്നു. കോ​ന്നി​യി​ൽ ന​ട​ക്കു​ന്ന ക​രി​യാ​ട്ടം ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യ ഗ​ജ​മേ​ള​യി​ൽ ഓ​ണ​സ​ദ്യ​യു​ണ്ണാ​നാ​ണ് കോ​ന്നി സു​രേ​ന്ദ്ര​ൻ എ​ത്തു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ക​യാ​ണ്​ വ​നം വ​കു​പ്പ്.

2018 ജൂ​ൺ 14നാ​ണ് കോ​ന്നി​ക്കാ​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ കൊ​മ്പ​ൻ കോ​ന്നി സു​രേ​ന്ദ്ര​നെ കു​ങ്കി പ​രി​ശീ​ല​ന​ത്തി​ന്​ മു​തു​മ​ല ചെ​പ്പു​കാ​ട് ആ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കൊ​ണ്ടു​പോ​കു​ന്ന വേ​ള​യി​ൽ കോ​ന്നി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും അ​ന്ന്​ എം.​എ​ൽ.​എ​യാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യു​ക​യും ആ​ദ്യ​ദി​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് വ​നം മ​ന്ത്രി കെ. ​രാ​ജു ഇ​ട​പെ​ട്ട് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സു​രേ​ന്ദ്ര​നെ കോ​ന്നി​യി​ൽ എ​ത്തി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം മ​ണി​യ​ൻ എ​ന്ന താ​പ്പാ​ന​യെ എ​ത്തി​ച്ച ശേ​ഷ​മാ​ണ് കോ​ന്നി സു​രേ​ന്ദ്ര​നെ കു​ങ്കി പ​രി​ശീ​ല​ന​ത്തി​ന്​ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ച്ച​ത്. എ​ന്നാ​ൽ, അ​ഞ്ച് വ​ർ​ഷം ക​ഴി​യു​മ്പോ​ഴാ​ണ് കോ​ന്നി സു​രേ​ന്ദ്ര​ൻ കോ​ന്നി​യി​ലേ​ക്ക് തി​രി​കെ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konniKonni Surendran
News Summary - Kariveeran Konni Surendran will reach Konni for Onam
Next Story