Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_right...

കോന്നി-തണ്ണിത്തോട്-കരിമാൻതോട് റൂട്ടിൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ സർവിസ് നിലച്ചിട്ട്​ മൂന്നുവർഷം

text_fields
bookmark_border
KSRTC Bus
cancel
camera_alt

Representational Image

കോ​ന്നി: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മി​ക​ച്ച വ​രു​മാ​നം ല​ഭ്യ​മാ​ക്കി​യി​രു​ന്ന കോ​ന്നി-​ത​ണ്ണി​ത്തോ​ട്-​ക​രി​മാ​ൻ​തോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ്​ നി​ല​ച്ചി​ട്ട് മൂ​ന്ന് വ​ർ​ഷം. 2020ലെ ​കോ​വി​ഡ് കാ​ല​ത്ത്​ നി​ല​ച്ച സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.

തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ തു​ട​ങ്ങി ദീ​ർ​ഘ​ദൂ​ര​ങ്ങ​ളി​ലേ​ക്ക്​ അ​ട​ക്കം ന​ട​ന്ന സ​ർ​വി​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ സ​ഹാ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, സ​ർ​വി​സ് നി​ല​ച്ച​തോ​ടെ ഈ ​റൂ​ട്ട് സ്വ​കാ​ര്യ ബ​സു​ക​ൾ കൈ​യ​ട​ക്കി. സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​ഐ ത​ണ്ണി​ത്തോ​ട് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ജി​ല്ല ഡി​പ്പോ ഉ​പ​രോ​ധി​ക്കു​ക​യും സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യെ​ങ്കി​ലും കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ക്ക് പാ​ലി​ച്ചി​ല്ല. ഈ ​റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് എ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്താ​ത്ത​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നാ​ട്ടു​കാ​ർ​ക്ക് സൃ​ഷ്ടി​ക്കു​ന്ന​ത്.

കോ​ന്നി ഡി​പ്പോ​യി​ൽ​നി​ന്ന്​ നി​ര​വ​ധി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നി​ട​ത്ത് ഒ​മ്പ​ത് ബ​സ്​ മാ​ത്ര​മാ​ണ് നി​ല​വി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. കോ​ട്ടാം​പാ​റ, അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​ങ്കോ​ട്, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, കു​ള​ത്തു​മ​ൺ, കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, ഊ​ട്ടു​പാ​റ, മാ​ങ്കോ​ട്-​പു​ന​ലൂ​ർ തു​ട​ങ്ങി​യ ബ​സു​ക​ളാ​ണ് നി​ല​വി​ൽ ഉ​ള്ള​ത്. എ​റ​ണാ​കു​ളം അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് ഒ​ഴി​കെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഒ​ന്നു​മി​ല്ല. ടാ​ർ​ഗ​റ്റി​ന്‍റെ പ​കു​തി​പോ​ലും ല​ഭി​ക്കു​ന്നി​ല്ല എ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ത​ണ്ണി​ത്തോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaKSRTC serviceThannithod-Karimanthod routeService StoppedKerala News
News Summary - It has been three years since KSRTC service stopped on Konni-Thannithod-Karimanthod route.
Next Story