Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightപട്ടാപ്പകൽ വീട്...

പട്ടാപ്പകൽ വീട് തുറന്ന് സ്വർണം കവർന്നു; നഷ്ടപ്പെട്ടത് രണ്ടരപ്പവന്‍റെ മാല

text_fields
bookmark_border
theft case
cancel

കോ​ന്നി: അ​രു​വാ​പ്പു​ലം മു​തു​പേ​ഴു​ങ്ക​ലി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട് തു​റ​ന്ന് സ്വ​ർ​ണം അ​പ​ഹ​രി​ച്ചു. ഇ​ല​വി​നാ​ൽ വീ​ട്ടി​ൽ ബെ​ൻ​സി മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​യോ​ടെ ബെ​ൻ​സി​യു​ടെ ഭാ​ര്യ ല​വ്സി വീ​ട് പൂ​ട്ടി താ​ക്കോ​ൽ കാ​ർ​പെ​റ്റി​ന് അ​ടി​യി​ൽ വെ​ച്ചി​ട്ട്​ കോ​ന്നി​യി​ലേ​ക്കു​പോ​യി. ബെ​ൻ​സി പ​റ​മ്പി​ൽ കൃ​ഷി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം.

താ​ക്കോ​ലെ​ടു​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് സ്വ​ർ​ണം ക​വ​ർ​ന്ന​ശേ​ഷം താ​ക്കോ​ൽ എ​ടു​ത്ത സ്ഥാ​ന​ത്തു​ത​ന്നെ തി​രി​കെ വെ​ക്കു​ക​യും ചെ​യ്തു. അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്. ല​വ്സി വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ താ​ക്കോ​ൽ വെ​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, വീ​ട് തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് മാ​ല മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ൾ അ​ട​ക്കം മോ​ഷ്ടാ​വ് വാ​രി​വ​ലി​ച്ച് ഇ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കോ​ന്നി പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ​മാ​രാ​യ ര​വീ​ന്ദ്ര​ൻ, സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഫോ​റെ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konniCrime Newsgold theft
News Summary - gold was stolen from the house
Next Story