
ഡി.വൈ.എഫ്.ഐയുടെ 'ഹൃദയപൂർവം' കോന്നി മെഡിക്കൽ കോളജിലും
text_fieldsകോന്നി: ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പദ്ധതി കോന്നി മെഡിക്കൽ കോളജിലും ആരംഭിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എല്ലാ ദിവസവും നൽകും. ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ കയറി പൊതിച്ചോറുകൾ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കോന്നി ബ്ലോക്ക് പ്രസിഡന്‍റ് എം. അഖിൽ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ.യു. ജനിഷ് കുമാർ, എം.എൽ.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സംഗേഷ് ജി.നായർ, അഡ്വ.ആർ. മനു, ജില്ല സെക്രട്ടറി ബി. നിസാം ,ജില്ല പ്രസിഡന്‍റ് എം.സി. അനീഷ് കുമാർ, ട്രഷറർ എം. അനീഷ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ് നീതു അജിത്, ജില്ല കമ്മിറ്റി അംഗം ജിജോ മോഡി, സി.പി.എം ഏരിയ കമ്മിറ്റി അംഗം രഘുനാഥ് ഇടത്തിട്ട, ഐരവൺ ലോക്കൽ സെക്രട്ടറി ആശിഷ്‌ലാൽ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വിപിൻ വേണു, ജോ. സെക്രട്ടറി രാജീവ് രവി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി സി. സുമേഷ് സ്വാഗതവും ഐരവൺ മേഖല സെക്രട്ടറി ജിജോ ചെറിയാൻ നന്ദിയും പറഞ്ഞു.
