Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പേപ്പട്ടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്ക്
text_fieldsbookmark_border
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കല്ലേലി ആറാംവാർഡ് ചളിക്കുഴിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വൃദ്ധന് പരിക്കേറ്റു. ഉല്ലാസ് ഭവനിൽ എബ്രഹാമിനെയാണ് പേപ്പട്ടി ആക്രമിച്ചത്.
എബ്രഹാം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ രാവിലെ ഏഴരയോടെ പേപ്പട്ടി വീട്ടിലേക്ക് ചാടിക്കയറുകയും എബ്രഹാമിനെ കടിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സതേടി.
പ്രദേശത്ത് തെരുവുനായുടെ ശല്യം വർധിച്ചുവരുകയാണെന്നും തെരുവുനായ്ശല്യം കാരണം സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് റോഡിലൂടെ പോകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും പ്രദേശവാസികൾ പറഞ്ഞു.
Next Story

