വ്യാജമദ്യ വിൽപന: എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം
text_fieldsകോന്നി: വ്യാജമദ്യ വിൽപനക്കിടെ പ്രതി എക്സൈസുകാരെ ആക്രമിച്ചശേഷം കടന്നുകളഞ്ഞു. സംഭവത്തിൽ ഏഴാംതല നെടുവിനാൽ വീട്ടിൽ ഗോപിക്ക്(45) എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
തേക്കുതോട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപിയെ ചാരായ വിൽപനക്കിടെ എക്സൈസ് സംഘം ബൈക്കിൽ എത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം കടന്നുകളയുകയായിരുന്നു.
തോക്ക് കേസ് ഉൾപ്പെടെ നിലവിലെ ഇയാൾ ലോക്ഡൗൺ തുടങ്ങിയ കാലം മുതൽ വാറ്റുചാരായ വിൽപന നടത്തിവരുകയായിരുന്നു എന്ന് എക്സൈസ് പറയുന്നു. എക്സൈസിെൻറ നീക്കങ്ങൾ അറിയാൻ തേക്കുതോട് ജങ്ഷനിൽ മറ്റൊരാളെ കാവൽ നിർത്തിയാണ് വ്യാജവാറ്റ് നടത്തിയിരുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആറ് ലിറ്റർ ചാരായം പിടികൂടുകയും ചെയ്തു.
എക്സൈസ് പ്രിവൻറിവ് ഓഫിസർ ബിജു ഫിലിപ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എസ്. രാഹുൽ, എം. മുകേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.