Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightതെ​ങ്ങി​ൽ​ക്ക​യ​റും...

തെ​ങ്ങി​ൽ​ക്ക​യ​റും കേ​ക്കു​ണ്ടാ​ക്കും... കോ​ന്നി​യി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത​രാ​ണ്

text_fields
bookmark_border
തെ​ങ്ങി​ൽ​ക്ക​യ​റും കേ​ക്കു​ണ്ടാ​ക്കും... കോ​ന്നി​യി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ൾ വ്യ​ത്യ​സ്ത​രാ​ണ്
cancel
camera_alt

1. ചി​റ്റൂ​ർ​മു​ക്ക് വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ബാ​ല​ച​ന്ദ്ര​ൻ, 2.കേ​ക്ക് നി​ർ​മി​ക്കു​ന്ന കോ​ന്നി ബ്ലോ​ക്ക്  ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റൂ​ബി സാം

ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റൂ​ബി സാം

കോ​ന്നി: വ്യ​ത്യ​സ്ത​രാ​യ നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ കോ​ന്നി​യി​ൽ ക​ന്നി​യ​ങ്കം കു​റി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു​പേ​രാ​ണ്​ കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ലെ മേ​പ്പു​റ​ത്ത് വീ​ട്ടി​ൽ ബാ​ല​ച​ന്ദ്ര​നും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി തെ​ക്കി​നേ​ത്ത് റൂ​ബി സാ​മും.

ബാ​ല​ച​ന്ദ്ര​ൻ 25 വ​ർ​ഷ​ത്തോ​ള​മാ​യി തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ്. തി​ര​ക്കി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും തെ​ങ്ങ് ക​യ​റാ​ൻ ആ​ളു​ക​ൾ വി​ളി​ച്ചാ​ൽ സ​മ​യം ക​ണ്ടെ​ത്തി ബാ​ല​ച​ന്ദ്ര​ൻ എ​ത്താ​റു​ണ്ട്. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലും യ​ന്ത്ര​ത്തി​ന്​ പ​ക​രം ത​ള​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ല​ച​ന്ദ്ര​ൻ തെ​ങ്ങ് ക​യ​റു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് പ​രി​ചി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ല.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​ള​കൊ​ള്ളൂ​ർ ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന തെ​ക്കി​നേ​ത്ത് വീ​ട്ടി​ൽ റൂ​ബി സാം ​കേ​ക്ക് നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ​യാ​ണ്. ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്തു​ള്ള റൂ​ബി കേ​ക്ക് നി​ർ​മാ​ണ​ത്തി​ന് ലൈ​സ​ൻ​സും നേ​ടി​യി​ട്ടു​ണ്ട്. ആ​യി​ര​ത്തി​ലേ​റേ കേ​ക്കു​ക​ൾ നി​ർ​മി​ച്ചു. വാ​ണി​ജ്യ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KonniPanchayat election 2020Baker
Next Story