Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightസഞ്ചാരികളെ ആകർഷിക്കാൻ...

സഞ്ചാരികളെ ആകർഷിക്കാൻ അടവി മുഖം മിനുക്കുന്നു

text_fields
bookmark_border
Adavi Eco Tourism
cancel

കോ​ന്നി: അ​ട​വി​യി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം മു​ഖം മി​നു​ക്കു​ന്നു. വ​നം വ​കു​പ്പ് ടൂ​റി​സം ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​രു​പ​ത്തി എ​ട്ടു​ല​ക്ഷ​ത്തോ​ളം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മു​മ്പ്​ നി​ർ​മി​ച്ച പൂ​ന്തോ​ട്ട​ത്തി​ന്‍റെ മി​നു​ക്ക് പ​ണി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പൂ​ന്തോ​ട്ട നി​ർ​മാ​ണം, ന​ട​പ്പാ​ത പൂ​ട്ടു​ക​ട്ട​ക​ൾ പാ​കു​ക, കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന റോ​ഡു​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക, ആ​യി​രം ലി​റ്റ​റി​ന്‍റെ ശു​ദ്ധ​ജ​ല ടാ​ങ്ക് സ്ഥാ​പി​ക്കു​ക, കാ​ന്‍റീ​നി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ട്ടു​ക​ട്ട​ക​ൾ പാ​കു​ക, പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ൽ​നി​ന്നും സ​വാ​രി കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ക​മ്പ​ക ത​ടി പാ​ലം പു​നഃ​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് അ​ട​വി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​മ്പ​ക ത​ടി പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​മ്പ​കം വ​നം വ​കു​പ്പ് ന​ൽ​കും.

പൂ​ന്തോ​ട്ട​ത്തി​ന് ചു​റ്റും ഇ​രു​മ്പ് വേ​ലി നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ക​ല്ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നാ​ൽ മ​ണ​ൽ ചാ​ക്കു​ക​ൾ അ​ടു​ക്കി​യാ​ണ് ഇ​പ്പോ​ൾ സ​വാ​രി ന​ട​ത്തു​ന്ന​ത്. എ​ങ്കി​ലും വ​ലി​യ തി​ര​ക്ക് അ​ട​വി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adavi eco tourism
News Summary - beautification at Adavi Eco Tourism to attract tourist
Next Story