Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിവളയുപയോഗിച്ച് ആക്രമണം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഇടിവളയുപയോഗിച്ച് ആക്രമണം; പ്രതി അറസ്റ്റിൽ
cancel
camera_alt

ശ്രീരാജ്

Listen to this Article

കോന്നി: യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്ഥി പൊട്ടിക്കുകയും ചെയ്ത കേസിലെ രണ്ടാംപ്രതി കോന്നി പൊലീസിന്റെ പിടിയിലായി. തെങ്ങുംകാവ് പന്നിക്കണ്ടം ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. അട്ടച്ചാക്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച ലൈറ്റ് ഡെക്കറേഷൻ കണ്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൗണിൽ വെച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള കൊണ്ട് മൂക്കിനിടിച്ചതിനാൽ അസ്ഥിക്ക് പൊട്ടൽ സംഭവിച്ച യുവാവ് ചികിത്സയിലാണ്.

റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞുവെച്ച് കളിയാക്കുകയായിരുന്ന സംഘത്തോട് അതേകുറിച്ച് ചോദിച്ച യുവാവിനെ ഇവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

രണ്ടാം പ്രതിയാണ് അറസ്റ്റിലായ ശ്രീരാജ്. ഒളിവിൽപ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കോന്നി പൊലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മുജീബ്റഹ്മാൻ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack; Suspect arrested
Next Story