ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsകത്തിനശിച്ച കാർ
കോന്നി: പയ്യനാമൺ -കുപ്പക്കര റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
ചിറ്റാർ, വയ്യാറ്റുപുഴയിൽനിന് മുളന്തറയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പുലിയാനിക്കാട്ടിൽ വീട്ടിൽ ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. രണ്ട് കുട്ടികൾ അടക്കം ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കിടയിൽ വാഹനത്തിൽ നിന്നും വലിയ തോതിൽ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം വാഹനത്തിൽനിന്ന് ഇറങ്ങി ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കുടുംബം വാഹനത്തിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ കാർ പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കോന്നിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

