Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​മ​ളം പാ​ലം നാ​ടി​ന്...

കോ​മ​ളം പാ​ലം നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു

text_fields
bookmark_border
കോ​മ​ളം പാ​ലം നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു
cancel
camera_alt

കോ​മ​ളം പാ​ലം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ സം​സാ​രി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ കോ​മ​ളം പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ 90,000 കോ​ടി​യു​ടെ വി​ക​സ​നം കി​ഫ്ബി വ​ഴി ഏ​റ്റെ​ടു​ത്ത​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ടി​ന്റെ​യും ജ​ന​ത്തി​ന്റെ​യും ഐ​ക്യ​മാ​ണ് പ്ര​തി​സ​ന്ധി​ക​ളി​ല്‍ അ​തി​ജീ​വ​നം സാ​ധ്യ​മാ​ക്കി​യ​ത്. പാ​വ​പ്പെ​ട്ട​വ​രെ ചേ​ര്‍ത്തു പി​ടി​ക്കു​ന്ന ന​യ​മാ​ണ് സ​ര്‍ക്കാ​രി​ന്റേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ര്‍ക്കാ​ര്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 150ല്‍ ​അ​ധി​കം പാ​ല​ങ്ങ​ള്‍ നി​ര്‍മി​ച്ച​താ​യി അ​ധ്യ​ക്ഷ​ന്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ക്ഷ​മ​യോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​നം മി​ക​ച്ച രീ​തി​യി​ലു​ള്ള വി​ക​സ​നം ഉ​ണ്ടാ​ക്കു​മെ​ന്ന കാ​ഴ്ച​പ്പാ​ട് കോ​മ​ളം പാ​ലം നി​ര്‍മാ​ണ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​താ​യി മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ പ​റ​ഞ്ഞു. ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന​വും എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ ബി. ​അ​ജി​ത്കു​മാ​ര്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. 7.5 മീ​റ്റ​ര്‍ കാ​ര്യേ​ജ് വേ​യും ഇ​രു​വ​ശ​ത്തും 1.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​ട​പ്പാ​ത​യോ​ട് കൂ​ടി 11 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് പാ​ലം നി​ര്‍മി​ച്ച​ത്. മാ​ത്യു ടി. ​തോ​മ​സ് എം.​എ​ല്‍.​എ​യു​ടെ ഫ​ണ്ടി​ല്‍നി​ന്ന് തു​ക ചെ​ല​വ​ഴി​ച്ച് വ​ഴി​വി​ള​ക്കും സ്ഥാ​പി​ച്ചു.

പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റെ​നി സ​നി​ല്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​ജു പി. ​കു​രു​വി​ള, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. മാ​ത്യു, പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ​ജി ചാ​ക്കോ, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ര്‍ ഷീ​ജ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Komalam bridgededicated
News Summary - Komalam Bridge dedicated to the nation
Next Story