കോമളം പുതിയപാലം: ഊരാളുങ്കലിന്റെ അധികരിച്ച നിരക്കിന് മന്ത്രിസഭയുടെ പ്രത്യേക അനുമതി
text_fieldsവെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കോമളം പാലം (ഫയല്‍ ചിത്രം)
മല്ലപ്പള്ളി: വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കോമളം പാലത്തിനുപകരം പുതിയത് നിർമിക്കാൻ കരാർ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി സമർപ്പിച്ച അധികരിച്ച നിരക്കിന് പ്രത്യേക അനുമതി നൽകി മന്ത്രിസഭ. പാലം നിർമാണത്തിന് സര്‍ക്കാര്‍ തലത്തിലെ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. പുതിയപാലം നിര്‍മാണത്തിന് 2022ലെ ബജറ്റില്‍ മതിയായ തുക വകയിരുത്തി രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും പങ്കെടുത്തില്ല.
തുടര്‍ന്ന് മൂന്നാമത് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി 23ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുകയായിരുന്നു. 10 ശതമാനത്തില്‍ കൂടുതല്‍ അധികരിച്ച നിരക്ക് ചീഫ് എന്‍ജിനീയര്‍മാരുടെ സമിതിക്ക് അംഗീകരിക്കാനാവാത്തതിനാല്‍ സര്‍ക്കാർ അനുമതിക്ക് അയച്ചു. ബുധനാഴ്ച കൂടിയ മന്ത്രിസഭ യോഗമാണ് ഇതിന് അനുമതി നല്‍കിയത്.നിയമക്കുരുക്കില്പെടാതെ പ്രവൃത്തി ഉടന്‍ ആരംഭിക്കാൻ ഏവരുടെയും പിന്തുണ സ്ഥലം എം.എൽ.എ കൂടിയായ മാത്യു ടി.തോമസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

