Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightച​ന്ദ​ന​പ്പ​ള്ളി​യി​ൽ...

ച​ന്ദ​ന​പ്പ​ള്ളി​യി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
ച​ന്ദ​ന​പ്പ​ള്ളി​യി​ൽ മോ​ഷ​ണം  വ​ർ​ധി​ക്കു​ന്നു
cancel

കൊ​ടു​മ​ൺ: ച​ന്ദ​ന​പ്പ​ള്ളി​യി​ൽ മോ​ഷ​ണ​സം​ഭ​വം വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ച​ന്ദ​ന​പ്പ​ള്ളി മ​ഠം ജ​ങ്​​ഷ​നി​ൽ പാ​ക്ക​ണ്ട​ത്തി​ൽ വ​ർ​ഗീ​സ് ഡാ​നി​യേ​ലി​ന്‍റെ അ​പ്പു സ്റ്റോ​ഴ്സി​ൽ മോ​ഷ​ണം ന​ട​ന്നു. ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് മൂ​ന്ന്​ ചാ​ക്ക് അ​രി, നെ​യ്യ്, വെ​ളി​ച്ചെ​ണ്ണ, മ​റ്റ് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യും 3000ത്തോ​ളം രൂ​പ​യും മോ​ഷ്ടി​ച്ചു. രാ​വി​ലെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​ത്. കൊ​ടു​മ​ൺ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ച​ന്ദ​ന​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​ൾ​താ​മ​സം ഇ​ല്ലാ​ത്ത വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും മോ​ഷ​ണം ന​ട​ക്കു​ന്നു. ചി​ല വീ​ടു​ക​ളി​ലെ മോ​ട്ടോ​റു​ക​ളും ക​ഴി​ഞ്ഞ​യാ​ഴ്ച മോ​ഷ​ണം പോ​യി.

വീ​ടു​ക​ളു​ടെ നി​ർ​മാ​ണ സ്ഥ​ല​ത്തു​നി​ന്ന്​ ടാ​പ്പു​ക​ളും മ​റ്റും മോ​ഷ്ടി​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് കു​ട​മു​ക്ക് കാ​ഞ്ഞി​ര​വി​ള​യി​ൽ നി​ർ​മ​ല​യു​ടെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്നു. നി​ർ​മ​ല ജോ​ലി​ക്ക് പോ​യ സ​മ​യം ഉ​ച്ച​ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പി​ന്നി​ലെ ക​ത​ക് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 15,000 രൂ​പ മോ​ഷ്ടി​ച്ചു. കു​ട​മു​ക്കി​ൽ മ​റ്റ് ചി​ല വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യും ആ​ളു​ക​ൾ ബ​ഹ​ളം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​ത്രി പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftChandanapalli
News Summary - Theft in Chandanapalli increasing
Next Story