യുവാവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു
text_fieldsകൊടുമൺ: കഴിഞ്ഞ ദിവസം തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൊടുമൺ ഐക്കരേത്ത് ആതിര ഭവനിൽ ആദർശിന്റെ (21) മരണത്തിൽ ദുരൂഹത ഏറുന്നു. തട്ട തോലൂഴം പെട്രോൾ പമ്പിന് സമീപത്തെ വലിയ തോട്ടിലാണ് ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് മരിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടതിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിഫാമിന് ചുറ്റും പന്നി കയറാതിരിക്കാൻ വൈദ്യുതി കമ്പിവേലി അനധികൃതമായി സ്ഥാപിച്ചിരുന്നു.
ഈ കമ്പിവേലിയിൽ തട്ടി വീണതായാണ് കരുതുന്നത്. കമ്പിയിൽ തട്ടി തോട്ടിൽ എങ്ങനെ വീണുവെന്ന സംശയം ഉയർന്നിട്ടുണ്ട്. ഫാമിലെ ജോലിക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നു.
ആദർശ് ഈ സ്ഥലത്ത് എന്തിന് എത്തി എന്നതിലും സംശയമുണ്ട്. മൃതദേഹം തോട്ടിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് യുവാവ് വീട്ടിൽനിന്ന് ഇറങ്ങിയത്.