Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightയുവാവി‍െൻറ ദുരൂഹ മരണം;...

യുവാവി‍െൻറ ദുരൂഹ മരണം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കൊ​ടു​മ​ൺ: യു​വാ​വി‍െൻറ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​മി​ലെ ജോ​ലി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മ​ൺ ഐ​ക്ക​രേ​ത്ത് ആ​തി​ര ഭ​വ​നി​ൽ ആ​ദ​ർ​ശി‍െൻറ (21) മ​ര​ണ​ത്തി​ൽ ഫാ​മി​ലെ ജോ​ലി​ക്കാ​ര​ൻ താ​ഴെ​വെ​ട്ടി​പ്പു​റം ചെ​റ​പ്പു​റം പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​സാ​ദി​നെ​യാ​ണ് (60)​ അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ൾ പാ​റ​ക്ക​ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്. ഫാം ​ന​ട​ത്തി​പ്പു​കാ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രി​ൽ ഒ​രാ​ൾ അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച​തി​നാ​ണ് ഇ​വ​രു​ടെ പേ​രി​ൽ കേ​സ്. ത​ട്ട-​തോ​ലൂ​ഴം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള വ​ലി​യ തോ​ട്ടി​ലാ​ണ്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദീ​പാ​വ​ലി ദി​വ​സം വൈ​കീ​ട്ട് മു​ത​ലാ​ണ് ആ​ദ​ർ​ശി​നെ കാ​ണാ​താ​കു​ന്ന​ത്.

വൈ​ദ്യു​തി ആ​ഘാ​തം ഏ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഫാ​മി​ൽ സം​ഘ​ർ​ഷം ന​ട​ന്ന​താ​യാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ ആ​ദ​ർ​ശ് ഷോ​ക്കേ​റ്റ് ഫാ​മി​ലെ ചാ​ലി​ൽ തെ​റി​ച്ചു​വീ​ണു. ഇ​വി​ടെ കി​ട​ന്ന് വെ​ള്ളം കു​ടി​ച്ച്​ മ​രി​ച്ച​താ​യാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. തോ​ട്ടി​ൽ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ പാ​ടു​ക​ളും ആ​ദ​ർ​ശി‍െൻറ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്നു. ഫാ​മി‍െൻറ ഒ​രു ഭാ​ഗ​ത്ത് വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​യ​തും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ട​ത്തി​ട്ട ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ആ​ദ​ർ​ശ് നാ​ല് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഈ ​സ്ഥ​ല​ത്ത് എ​ന്തി​ന് എ​ത്തി എ​ന്ന​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthitta news
News Summary - Mysterious death of young man; One person was arrested
Next Story