കിഫ്ബി ഫണ്ടിെൻറ ചിറകിലേറി ആറന്മുള -വീണ ജോർജ്
text_fieldsകിഫ്ബി ഫണ്ടിെൻറ ചിറകിലേറി ആറന്മുള മണ്ഡലം വികസനത്തിെൻറ ജൈത്രയാത്ര തുടരുകയാണെന്ന് വീണ ജോർജ് എം.എൽ.എ പറഞ്ഞു. കോഴഞ്ചേരി പാലത്തിന് സമാന്തരമായി പമ്പയാറിന് കുറുകെ പുതിയ പാലത്തിെൻറ നിർമാണം അവസാന ഘട്ടത്തിലാണ്. 19.77 കോടിയാണ് കിഫ്ബി ഫണ്ടിൽനിന്നും പുതിയപാലത്തിന് അനുവദിച്ചത്. മഞ്ഞിനിക്കര- ഇലവുംതിട്ട - കിടങ്ങന്നൂർ - മുളക്കുഴ റോഡിന് 15 കോടി, മണ്ണാറകുളഞ്ഞി കോഴഞ്ചേരി റോഡിന് 23.46 കോടി, കോഴഞ്ചേരി- തുമ്പമൺ- അടൂർ റോഡിന് 103 കോടി, കോഴഞ്ചേരി ഗവ. ഹൈസ്കൂൾ നവീകരണത്തിന് അഞ്ച് കോടി എന്നിങ്ങനെ തുകകൾ കിഫ്ബിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ മുഖഛായ മാറ്റാന്‍ ഉതകുന്ന നഗരത്തിലെ മേൽപാലത്തിന് 50 കോടി കിഫ്ബിയിൽനിന്നും എടുക്കാൻ നിർദേശം െവച്ചിട്ടുണ്ട്. ശബരി പ്രോജക്ടിന് 243.62.കോടി, പത്തനംതിട്ട ഗവ. എച്ച്.എസ്.എസ് ആഡെ് വി.എച്ച്.എസ്.എസ് സ്കൂൾ നവീകരണത്തിന് ഒരു കോടിയും കിഫ്ബിയിൽനിന്നും അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

