കേരളവർമ കവിത പുരസ്കാരം സമ്മാനിച്ചു
text_fieldsമഹാകവി പന്തളം കേരളവർമ പുരസ്കാരം കെ. രാജഗോപാലിന് നിരൂപകൻ ഡോ. കെ.എസ്. രവികുമാർ സമ്മാനിക്കുന്നു
പന്തളം: ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്നു തുടങ്ങുന്ന പ്രാർഥനഗാനവും ബാലകവിതകളുംകൊണ്ട് മനസ്സിൽ ഇടം നേടിയ മഹാകവിയാണ് പന്തളം കേരളവർമയെന്ന് നിരൂപകനും കാലടി സംസ്കൃത സർവകലാശാല പ്രൊവൈസ് ചാൻസലറുമായ ഡോ.കെ.എസ്. രവികുമാർ പറഞ്ഞു. മഹാകവി പന്തളം കേരളവർമ കവിത പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവി കെ. രാജഗോപാലിന് പന്തളം കേരളവർമ കവിതാ പുരസ്കാരം അദ്ദേഹം സമ്മാനിച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർ അധ്യക്ഷത വഹിച്ചു. നിരൂപകനും വായനക്കൂട്ടം സംഘാടകനുമായ സുരേഷ് പനങ്ങാട്, പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.സി. ഗിരീഷ് കുമാർ, കെ. രാജഗോപാൽ, പന്തളം കൊട്ടാരം നിർവാഹകസംഘം ട്രഷറർ ദീപ വർമ എന്നിവർ സംസാരിച്ചു.

