Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ​ത്ത​നം​തി​ട്ട ജില്ലക്ക്​ 13ാം സ്ഥാനം! മുന്നേറാൻ വഴി നോക്കണം

text_fields
bookmark_border
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ​ത്ത​നം​തി​ട്ട ജില്ലക്ക്​  13ാം സ്ഥാനം! മുന്നേറാൻ വഴി നോക്കണം
cancel

പ​ത്ത​നം​തി​ട്ട: കൊ​ല്ലം ജി​ല്ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട​ക്ക്​ ആ​ശ്രാ​മം മൈ​താ​നി​യി​ൽ​ അ​ത്ര​ക്ക്​ ശോ​ഭി​ക്കാ​നാ​യി​ല്ല. കൊ​ല്ല​ത്ത്​ ന​ട​ന്ന സം​സ്​​ഥാ​ന സ്കൂ​ൾ ക​​ലോ​ത്സ​വ​ത്തി​ൽ അ​വ​സാ​ന​ത്തേ​തി​ൽ​നി​ന്ന്​ ര​ണ്ടാ​മ​താ​ണ്​ ജി​ല്ല​യു​ടെ സ്ഥാ​നം. 774 പോ​യ​ന്‍റു​മാ​യി 13ാം സ്ഥാ​ന​ത്ത്! തൊ​ട്ടു​താ​ഴെ 730 പോ​യി​ന്‍റു​മാ​യി അ​യ​ൽ​ക്കാ​രാ​യ ഇ​ടു​ക്കി​യാ​ണ്. ആ​തി​ഥേ​യ​രാ​യ കൊ​ല്ലം 912 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്. കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, കോ​ന്നി ​ഐ​ര​വ​ൺ പി.​എ​സ്.​വി.​പി.​എം സ്കൂ​ൾ തു​ട​ങ്ങി ഒ​റ്റ​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്​ ജി​ല്ല​ക്ക്​ അ​ൽ​പ്പ​മെ​ങ്കി​ലും ആ​ശ്വാ​സം പ​ക​രു​ന്ന​ത്​. പ​തി​നൊ​ന്ന്​ ഉ​പ​ജി​ല്ല​ക​ളി​ലാ​യി എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ 333 സ്​​കൂ​ളു​ക​ളു​ണ്ട്.

എ​ന്നാ​ൽ, 80 സ്​​കൂ​ളു​ക​ളാ​ണ്​ സം​സ്ഥാ​ന സ്​​കൂ​ൾ മേ​ള​യി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ​നി​ന്ന്​​ 664 വി​ദ്യാ​ർ​ഥി​ക​ൾ​ സം​സ്ഥാ​ന മേ​ള​യി​ലെ​ത്തി. ജി​ല്ല​യി​ൽ ​ക​ലാ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ​പ​രി​ശീ​ല​നം, ഉ​പ​ക​ര​ണ​ങ്ങ​ൾ, ​വേ​ദി​ക​ളി​ലേ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ, മേ​ള​ക്കാ​യി ഒ​രു​ക്കു​ക തു​ട​ങ്ങി​യ​വ​ക്ക്​ വ​രു​ന്ന വ​ലി​യ സാ​മ്പ​ത്തി​ക ചെ​ല​വാ​ണ്​ കു​ടും​ബ​ങ്ങ​ളെ ഇ​തി​ൽ​നി​ന്ന്​ അ​ക​റ്റു​ന്ന​ത്. മൈ​ല​പ്ര​യി​ൽ​ന​ട​ന്ന ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ഥ​ക​ളി​യും കു​ച്ചി​പ്പു​ടി​യും ഭ​ര​ത​നാ​ട്യ​വും തു​ട​ങ്ങി​യ​ ക​ലാ​രൂ​പ​ങ്ങ​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. യു​ന​സ്കോ​യു​ടെ പൈ​തൃ​ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ക​ലാ​രൂ​പ​മാ​യ കൂ​ടി​യാ​ട്ട​ത്തി​ൽ അ​ന്ന്​ ഒ​രു ടീം ​മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.

ചാ​ക്യാ​രു​ടെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്റെ ചാ​ട്ട​വാ​റ​ടി​യേ​ൽ​ക്കാ​ത്ത ഒ​രാ​ൾ പോ​ലും മു​മ്പു​ണ്ടാ​യി​രു​ന്നി​ല്ല. സാ​മൂ​ഹ്യ വി​മ​ർ​ശ​നം മു​ഖ്യ​മാ​ക്കി​യ കൂ​ത്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി. ഇ​തു​ത​ന്നെ​യാ​ണ് ന​ങ്ങ്യാ​ർ കൂ​ത്തി​ന്റെ​യും സ്ഥി​തി. ക്ലാ​ർ​നെ​റ്റ് / ബ്യൂ​ഗി​ൾ ഇ​ന​ത്തി​ൽ ജി​ല്ല​യി​ൽ ആ​രും മ​ത്സ​രി​ക്കാ​ൻ എ​ത്താ​ത്ത​തി​നാ​ൽ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കും പ്ര​തി​നി​ധി​ക​ളി​ല്ല. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​ക​ളി​യി​ലും ഇ​​​പ്രാ​വ​ശ്യം സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക്​ ആ​രും എ​ത്തി​യി​ല്ല. വീ​ണ, യ​ക്ഷ​ഗാ​നം എ​ന്നീ ഇ​ന​ങ്ങ​ളും വ​ട്ട​പ്പൂ​ജ്യ​മാ​യി. കേ​ര​ള​ന​ട​നം, ക​ഥ​ക​ളി ഗ്രൂ​പ്പ്, പ​ഞ്ച​വാ​ദ്യം, ചാ​ക്യാ​ർ​കൂ​ത്ത്, കൂ​ടി​യാ​ട്ടം, യ​ക്ഷ​ഗാ​നം, വൃ​ന്ദ​വാ​ദ്യം, പെ​ൺ​കു​ട്ടി​ക​ളു​ടെ മി​മി​ക്രി, ക​ന്ന​ഡ പ്ര​സം​ഗം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും ജി​ല്ല വ​ള​രെ പി​ന്നി​ലാ​ണ്. കാ​യി​ക മേ​ഖ​ല​യി​ലും ക​ലാ​മേ​ഖ​ല​യി​ലും ഏ​റെ പി​ന്നി​ലാ​യ മ​ല​യോ​ര ജി​ല്ല​ക്ക്​ ബ​ഹു​ദൂ​രം മു​ന്നേ​റാ​നു​ണ്ട്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ്കൂ​ളു​ക​ളും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ൽ മാ​ത്ര​മേ അ​ത്​ സാ​ധ്യ​മാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala school Kalothsavam 2024
News Summary - Kerala school Kalothsavam 2024
Next Story