സംസ്ഥാന സ്കൂൾ കലോത്സവം; പത്തനംതിട്ട ജില്ലയിൽനിന്ന് 664 പേർ
text_fieldsപത്തനംതിട്ട: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജില്ലയിൽനിന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് 664 കുട്ടികൾ പങ്കെടുക്കും. ജില്ല കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ കുട്ടികളാണ് പങ്കെടുക്കുക. ജില്ലയിലെ 80ൽപരം സ്കളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കാലം മുഴുവൻ മത്സരാഥികൾ പരിശീലനത്തിലായിരുന്നു.
54 വ്യക്തിഗത ഇനങ്ങളും 21 ഗ്രൂപ് ഇനങ്ങളുമാണുള്ളത്. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് കലോത്സവം. സ്വര്‍ണ കപ്പിന് ബുധനാഴ്ച ജില്ലയിൽ സ്വീകരണം നൽകുമെന്ന് ജില്ല ടീം മാനേജർ ഫ്രെഡി ഉമ്മൻ പറഞ്ഞു. രാവിലെ ഒമ്പതിന് തിരുവല്ല എസ്.സി ഹയർ സെക്കൻഡറി സ്കൂളിലാണ് സ്വീകരണം.

