Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോമേറ്റഡ് ഹോമിയോപ്പതി മരുന്ന് വിതരണ സംവിധാനത്തിന് പേറ്റന്റ്

text_fields
bookmark_border
ഓട്ടോമേറ്റഡ് ഹോമിയോപ്പതി മരുന്ന് വിതരണ സംവിധാനത്തിന് പേറ്റന്റ്
cancel

പ​ത്ത​നം​തി​ട്ട: ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​രു​ന്ന് ത​യ്യാ​റാ​ക്ക​ലും വി​ത​ര​ണ​വും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ പേ​റ്റ​ന്റ് ല​ഭി​ച്ചു. ‘ഡി​ജി​റ്റ​ലി ക​ൺ​ട്രോ​ൾ​ഡ് സ്ലൈ​ഡി​ങ്’ ആ​ൻ​ഡ് സീ​ലി​ങ് മെ​ക്കാ​നി​സം ഫോ​ർ ഓ​ട്ടോ​മേ​റ്റ​ഡ് ഡി​സ്പെ​ൻ​സി​ങ്’ എ​ന്ന പേ​രി​ലു​ള്ള ക​ണ്ടു​പി​ടി​ത്തം ഹോ​മി​യോ​പ്പ​തി മ​രു​ന്ന് ഡി​സ്​​പെ​ൻ​സി​ങ്​ രം​ഗ​ത്ത് ഓ​ട്ടോ​മേ​ഷ​ൻ കൊ​ണ്ടു​വ​രു​ന്ന​താ​ണ്. മാ​നു​ഷി​ക​മാ​യി ഇ​ട​പെ​ട​ൽ കു​റ​ച്ച് മ​രു​ന്ന് ത​യ്യാ​റാ​ക്ക​ൽ കൂ​ടു​ത​ൽ കൃ​ത്യ​വും സ്ഥി​ര​ത​യു​ള്ള​തു​മാ​ക്കു​ക​യാ​ണ് സം​വി​ധാ​ന​ത്തി​ന്റെ ല​ക്ഷ്യം.

എ.​​ഐ, ചി​പ്പ് ലെ​വ​ൽ ഇ​ന്‍റ​ഗ്രേ​ഷ​ൻ, എം​ബ​ഡ​ഡ് സി​സ്റ്റ​ങ്ങ​ൾ, ഒ​പ്റ്റി​ക്ക​ൽ സെ​ൻ​സി​ങ്, ഇ​ന്‍റ​ലി​ജ​ന്‍റ്​ ഓ​ട്ടോ​മേ​ഷ​ൻ തു​ട​ങ്ങി​യ ഉ​യ​ർ​ന്നു​വ​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​രോ​ഗ്യ​രം​ഗ​ത്ത് പ്രാ​യോ​ഗി​ക​വും കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ന്റെ ശ്ര​ദ്ധ.

മു​ത്തൂ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സി​ലെ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റും എ​സ്.​എം ലീ​ഗ​ൽ അ​സോ​സി​യേ​റ്റ്‌​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ സ​ഫ​ദ് ഇ​സ്മാ​യി​ൽ, യെ​സ് സ്കൈ ​എ​ന്‍റ​ർ​പ്രൈ​സ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ആ​ർ. ഇ​ക്ബാ​ൽ, കു​ർ​ണൂ​ൽ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഡി​സൈ​ൻ ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റി​ങ് പ്രൊ​ഫ​സ​ർ ഹ​ർ​ഷ വാ​സു​ദേ​വ​ൻ പി​ള്ള, ഐ.​എ​ച്ച്.​ആ​ർ.​ഡി ഡ​യ​റ​ക്ട​ർ ഡോ. ​എം.​വി രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​ക സം​ഘ​ത്തി​ലു​ള്ള​ത്. ഹോ​മി​യോ​പ്പ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ഷ്​ മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പു​തി​യ സാ​ധ്യ​ത​ക​ളാ​ണ് ഈ ​പേ​റ്റ​ന്റ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഹോ​മി​യോ​പ്പ​തി ഡി​സ്​​പെ​ൻ​സി​ങ്​ രം​ഗ​ത്തെ ഈ ​ഓ​ട്ടോ​മേ​ഷ​ൻ ഭാ​വി​യി​ൽ കൂ​ടു​ത​ൽ ഇ​ന്റ​ലി​ജ​ന്റ്, ക​ണ​ക്റ്റ​ഡ് ആ​ൻ​ഡ് ഡി​ജി​റ്റ​ലി എ​നേ​ബി​ൾ​ഡ് ആ​യു​ഷ് ഹെ​ൽ​ത്ത്‌​കെ​യ​ർ സി​സ്റ്റം​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​താ​യും ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Research Team Receives Indian Patent for Automated Homoeopathy Dispensing System
Next Story