Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത പൊലീസ്...

വനിത പൊലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ

text_fields
bookmark_border
വനിത പൊലീസ് സ്റ്റേഷനുകൾ അനുവദിക്കണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ
cancel
camera_alt

കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ടൂ​ർ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ ത​ട​യാ​ൻ വ​നി​ത സ്റ്റേ​ഷ​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം.

ഇ​തി​നാ​യി എ​ല്ലാ സ​ബ് ഡി​വി​ഷ​നു​ക​ളി​ലും പു​തി​യ ത​സ്തി​ക​ക​ളും കെ​ട്ടി​ട​ങ്ങ​ളും അ​നു​വ​ദി​ക്ക​ണം. നി​ല​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥി​രം സ്റ്റേ​ഷ​നാ​യി നി​ല​നി​ർ​ത്ത​ണം. സ​മ്മേ​ള​ന​ത്തി​ൽ പൊ​ലീ​സി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ 30 ഇ​നം കാ​ര്യ​ങ്ങ​ളാ​ണ് പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​ഒ.​എ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബി.​എ​സ്. ശ്രീ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ക​മ്മി​റ്റി അം​ഗം പി.​പി. മ​നോ​ജ് കു​മാ​ർ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ.​ബി. അ​ജി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. അ​ഡീ​ഷ​ന​ൽ എ​സ്.​പി ആ​ർ. പ്ര​ദീ​പ്കു​മാ​ർ, അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ജ​യ​രാ​ജ്, തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി എ​സ്. ആ​ഷാ​ദ്, പ്രേം​ജി കെ. ​നാ​യ​ർ, വി. ​പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​നം കെ.​യു. ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ, കെ. ​അ​ന​ന്ത​ഗോ​പ​ൻ, അ​ടൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaKerala Police Officers Associationwomen police stations
News Summary - Kerala Police Officers Association wants to allow women police stations
Next Story