Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസംസ്ഥാന ബജറ്റിൽ...

സംസ്ഥാന ബജറ്റിൽ കോന്നിക്ക്​ കൂടുതൽ നേട്ടം; ശബരിപാതയിലും പ്രതീക്ഷ

text_fields
bookmark_border
thomas isac
cancel

പ​ത്ത​നം​തി​ട്ട: സം​സ്​​ഥാ​ന ബ​ജ​റ്റി​ൽ കോ​ന്നി​ക്ക്​ വ​മ്പ​ൻ നേ​ട്ടം. ശ​ബ​രി റെ​യി​ൽ പാ​ത നി​ർ​മാ​ണ​ത്തി​ന് 2000 കോ​ടി നീ​ക്കി​െ​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, റെ​യി​ൽ​പാ​ത എ​രു​മേ​ലി​യി​ൽ​നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ്യ​ശ്യം ബ​ജ​റ്റി​െൻറ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നി​ട്ടി​ല്ല. ആ​റ​ന്മു​ള​യി​ൽ സു​ഗ​ത​കു​മാ​രി​യു​ടെ സ്​​മാ​ര​ക​ത്തി​ന്​ ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ച​തും പ​ത്ത​നം​തി​ട്ട​യി​ലെ ജി​ല്ല സ്​​റ്റേ​ഡി​യം ന​വീ​ക​രി​ക്കു​മെ​ന്ന​തു​മാ​ണ്​ ജി​ല്ല​യെ​ക്കു​റി​ച്ച്​ ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച​ത്.

അ​തേ​സ​മ​യം കോ​ന്നി​യി​ൽ മ​ല​ഞ്ച​ര​ക്ക് സു​ഗ​ന്ധ​വ്യ​ഞ്ജ​ന സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്രം, കോ​ന്നി ബൈ​പാ​സി​ന് 40 കോ​ടി, കോ​ന്നി ടൗ​ണി​ൽ ഫ്ലൈ​ഓ​വ​ർ, പ്ര​മാ​ട​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം, കോ​ന്നി​യി​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി, ക​ല​ഞ്ഞൂ​രി​ൽ പു​തി​യ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്, കോ​ന്നി​യി​ൽ പി.​ഡ​ബ്ല്യു.​ഡി ​െറ​സ്​​റ്റ്​ ഹൗ​സ് എ​ന്നി​വ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​െ​ണ്ട​ന്ന്​ കോ​ന്നി എം.​എ​ൽ.​എ ജ​നീ​ഷ്​​കു​മാ​ർ അ​റി​യി​ച്ചു.

പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോ​ഡ് വി​ക​സ​നം ബ​ഡ്ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ശ​ബ​രി വി​മാ​ന​ത്താ​വ​ളം, ഇ​ടു​ക്കി, കാ​സ​ർ​കോ​ട് എ​യ​ർ​സ്ട്രി​പ് എ​ന്നി​വ​യു​ടെ പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന് ഒ​മ്പ​തു​കോ​ടി അ​നു​വ​ദി​ച്ചു.ജി​ല്ല സ്​​റ്റേ​ഡി​യം വി​ക​സ​ന​ത്തി​ന്​ തു​ക നേ​ര​ത്തേ വ​ക​യി​രു​ത്തി​യി​രു​ന്ന​താ​ണ്.

സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ ആ​റ​ന്മു​ള വാ​ഴു​വേ​ലി​ൽ ത​റ​വാ​ട് സം​ര​ക്ഷി​ക്കാ​നാ​യി പു​രാ​വ​സ്​​തു​വ​കു​പ്പ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യു​മാ​ണ്. റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്​ നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ അ​നു​വ​ദി​ച്ച​താ​ണ്​ ജി​ല്ല​ക്കാ​യി നീ​ക്കി​െ​വ​ച്ച ഏ​റ്റ​വും വ​ലി​യ തു​ക. മി​ക്ക​വ​യു​ടെ​യും ന​വീ​ക​ര​ണ ജോ​ലി ന​ട​ന്നു​വ​രു​ക​യാ​ണ്. തോ​ടു​ക​ളു​ടെ​യും ആ​റു​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് 50 കോ​ടി​യു​ടെ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ, നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ഒ​പ്പി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വാ​ദം നി​ല​നി​ൽ​ക്കു​യാ​യി​രു​ന്നു.

സു​ഗ​ത​കു​മാ​രി​യു​ടെ ത​റ​വാ​ടാ​യ വാ​ഴു​വേ​ലി​ൽ വീ​ട്ടി​ൽ മ​ല​യാ​ള ക​വി​ത​ക​ളു​ടെ ദൃ​ശ്യ-​ശ്ര​വ്യ ശേ​ഖ​ര​വും മ്യൂ​സി​യ​വും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തു​ക​യാ​ണ്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​റ​വാ​ടി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​തി​ന് പി​ന്നാ​ലെ പു​രാ​വ​സ്തു വ​കു​പ്പ് ത​റ​വാ​ട് അ​തേ രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി. ത​റ​വാ​ടി​െൻറ പു​ന​ർ നി​ർ​മാ​ണം ഇ​പ്പോ​ഴും തു​ട​രു​ന്നു.

മ​ണ്ണി​നും മ​ര​ത്തി​നും മ​നു​ഷ്യ​നും പ്ര​കൃ​തി​ക്കും വേ​ണ്ടി ഒ​രാ​യു​സ്സ് മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച മ​ല​യാ​ള​ത്തി​െൻറ പ്രി​യ ക​വ​യി​ത്രി​ക്ക്​ അ​വ​രു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ആ​റ​ന്മു​ള​യി​ൽ സ്​​മാ​ര​കം ഒ​രു​ങ്ങു​ന്ന​ത്​ ആ​റ​ന്മു​ള​യെ ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

നൂറുകോടിയിലേറെ രൂപയുടെ പദ്ധതികൾ ബജറ്റിൽ ഇടംനേടി

തി​രു​വ​ല്ല: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നൂ​റു​കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടം​നേ​ടി. മു​ത്തൂ​രി​ൽ ഫ്ലൈ ​ഓ​വ​ർ സ്ഥാ​പി​ക്കാ​ൻ 25 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് പ​ണം വ​ക​യി​രു​ത്തി​യ​താ​ണ് പ്ര​ധാ​നം.

ന​ഗ​ര​സ​ഭ​യി​ലെ മ​ന്നം​ക​ര​ച്ചി​റ പാ​ലം വീ​തി​കൂ​ട്ടി നി​ർ​മി​ക്കാ​ൻ 10 കോ​ടി, നി​ര​ണം ഡ​ക്ഫാം-​ആ​ലം​തു​രു​ത്തി-​കു​ത്തി​യ​തോ​ട് -ഇ​ര​മ​ല്ലി​ക്ക​ര റോ​ഡി​ന് 20 കോ​ടി എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​ത് റോ​ഡും ഒ​രു പാ​ല​വും ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ചു. എ​ല്ലാ​റ്റി​നും ടോ​ക്ക​ൺ അ​ഡ്വാ​ൻ​സ് മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക്വാ​റ​ൻ​റീ​നി​ൽ ആ​യ​തി​നാ​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്യു ടി. ​തോ​മ​സി​ന് സാ​ധി​ച്ചി​ല്ല. ബ​ജ​റ്റി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ മു​ഴു​വ​ൻ വി​ശ​ദാം​ശ​വും ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget 2021
News Summary - kerala budget, pathanamthitta
Next Story