കല്ലൂപ്പാറ വിത്തുവേലി ചന്ത നാളെ; വാഹന റാലി ഇന്ന്
text_fieldsകല്ലൂപ്പാറ: കല്ലൂപ്പാറ വിത്തുവേലി ചന്ത ശനിയാഴ്ച കറുത്ത വടശ്ശേരിക്കടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ നടക്കും. ചന്തയുടെ പ്രചരണാർഥം വെള്ളിയാഴ്ച വാഹന റാലി നടക്കും.
രാവിലെ എട്ടിന് മഠത്തുംഭാഗം ജനത പബ്ലിക് ലൈബ്രറി അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന റാലി കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂർ, മല്ലപ്പള്ളി പഞ്ചായത്തുകളിലൂടെ പച്ചത്തുരുത്തിൽ സമാപിക്കും.
ശനിയാഴ്ച രാവിലെ 8.45ന് ലോകത്തിലെ ഏറ്റവും വലിയ പച്ചമുളക് ചെടി വളർത്തി ഗിന്നസ് റെക്കോർഡ് നേടിയ കർഷകൻ ജെയിംസ് ഏബ്രഹാമും പഞ്ചായത്തിലെ മുതിർന്ന കർഷകത്തൊഴിലാളി തങ്കമ്മ പെരുമണ്ണിക്കാലായിലും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഒമ്പത് മുതലാണ് വിൽപന. കിഴങ്ങു വിളകൾ, ഫലവൃക്ഷതൈകൾ, നാണ്യവിളകൾ, ഭക്ഷ്യ വസ്തുക്കൾ, വളർത്തു പക്ഷികൾ തുടങ്ങിയവയുടെ വിൽപനയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

