Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightദൃശ്യവിസ്മയമായി...

ദൃശ്യവിസ്മയമായി കക്കുടുമൺ വെള്ളച്ചാട്ടം

text_fields
bookmark_border
ദൃശ്യവിസ്മയമായി കക്കുടുമൺ വെള്ളച്ചാട്ടം
cancel
camera_alt

ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം

പ​ത്ത​നം​തി​ട്ട: ദൃ​ശ്യ​വി​സ്മ​യ​മാ​യി ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം. നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ ക​ക്കു​ടു​മ​ണ്ണ്​ പാ​വ​ങ്ങ​ളു​ടെ തേ​ക്ക​ടി എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. സ്വ​ന്തം ജി​ല്ല​ക്കാ​ർ​ക്ക് പോ​ലും അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത ക​ക്കു​ടു​മ​ണ്ണി​ന്‍റെ ദൃ​ശ്യ​ഭം​ഗി ലോ​ക​ത്തി​ന് മു​ന്നി​ൽ കാ​ണി​ച്ച് കൊ​ടു​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റാ​ന്നി എം.​എ​ൽ.​എ അ​ഡ്വ. പ​ഴ​കു​ളം മ​ധു​വും. തേ​ക്ക​ടി​യോ​ട് സാ​ദൃ​ശ്യം തോ​ന്നു​ന്ന ക​ക്കു​ടു​മ​ണ്ണി​ന്‍റെ കാ​ന​ന ഭം​ഗി​യി​ൽ ഇ​ട​വ​പ്പാ​തി മ​ഴ അ​തി​ന്‍റെ ചി​ത്ര​പ്പ​ണി​ക​ൾ കൂ​ടി ന​ട​ത്തി​യ​തോ​ടെ ദ്യ​ശ്യ​വി​സ്മ​യം ത​ന്നെ​യാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

ക​ക്കു​ടു​മ​ൺ തേ​ക്ക​ടി റോ​ഡ്, പെ​രു​ന്തേ​ന​രു​വി, പ​നം​കു​ട​ന്ത​യ​രു​വി, ക​ട്ടി​ക്ക​ൽ അ​രു​വി തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ​വി ട്രി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ നാ​റാ​ണം​മൂ​ഴി പ​റ​ഞ്ഞു.

ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ക്കു​ടു​മ​ൺ ക​രി​കു​ളം മേ​ഖ​ല​യി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രാ​റു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് പ​റ​ഞ്ഞു.

കു​ടും​ബ​വു​മൊ​ത്ത് ക​രി​കു​ളം ക​ക്കു​ടു​മ​ൺ റോ​ഡി​ലൂ​ടെ വ​ന​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​രു മ​ഴ​ക്കാ​ല ഡ്രൈ​വി​ങ് സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കും. മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന നി​ര​വ​ധി അ​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മ​ട​ക്ക​മു​ള്ള കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​കൃ​തി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ജൂ​ൺ, ജൂ​ലൈ തു​ട​ങ്ങി​യ മ​ഴ​ക്കാ​ല മാ​സ​ങ്ങ​ളി​ലാ​ണ് ക​ക്കു​ടു​മ​ൺ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന​ത്. ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം, ഒ​ട്ടും അ​പ​ക​ട ഭീ​തി​യോ ആ​ശ​ങ്ക​യോ ഇ​ല്ലാ​തെ കു​ട്ടി​ക​ൾ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ പോ​ലും ഏ​റെ​യും ക​ക്കു​ടു​മ​ൺ അ​ട​ക്ക​മു​ള്ള റാ​ന്നി​യു​ടെ മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ല എ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്ന് പ​ഴ​കു​ളം മ​ധു എം.​എ​ൽ.​എ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് മാ​ത്രം ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന ചെ​റി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളെ കൂ​ടു​ത​ർ കാ​ലം ജ​ല​സ​മൃ​ദ്ധ​മാ​യി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralamtravelsPathanamthitawaterfall
News Summary - Kakudumon Waterfall is a visual marvel
Next Story