കടമ്പനാട് കൃഷിശ്രീ സെന്റർ ഒരുങ്ങുന്നു
text_fieldsഅടൂർ: കർഷകർക്ക് പിന്തുണയും പ്രോത്സാഹനവും നൽകാൻ കടമ്പനാട് കൃഷിശ്രീ സെന്റർ ഒരുങ്ങുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
കാർഷിക മേഖലയിലെ പുത്തൻ അറിവുകൾ, യന്ത്രവത്കരണം, വിപണനം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ കർഷകർക്ക് നിർദേശവും പ്രോത്സാഹനവും നൽകുക എന്നതാണ് ലക്ഷ്യം. ഭാവിയിൽ കൃഷിയുമായി ബന്ധപ്പെട്ട സേവനം നൽകുന്നതിനുള്ള ഏകജാലകമായി കൃഷിശ്രീ സെന്റർ മാറും. തിങ്കളാഴ്ച സെന്റർ പ്രവർത്തനം ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലാണ്കെ ട്ടിടം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

