കർഷകദ്രോഹ നയങ്ങളിൽ സംയുക്ത പ്രക്ഷോഭം
text_fieldsപത്തനംതിട്ട: കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ ഒരുമണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി.
കേരള കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ, കെ.സി. രാജാഗോപാലൻ, എ.പി. ജയൻ, ഡി. സജി, സി. രാധാകൃഷ്ണൻ, ആർ. തുളസീധരൻപിള്ള, എസ്. ഹരിദാസ്,ബോബി കാക്കാനംപള്ളിൽ, രാജൻ സുലൈമാൻ, കെ.ഐ. ജോസഫ്, അയ്യൂബ് കുമ്മണ്ണൂർ, പി.കെ. ഗോപി, സുമ ഫിലിപ്പ്, മലയാലപ്പുഴ മോഹനൻ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.