Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചൂടും അളക്കും മരുന്നും...

ചൂടും അളക്കും മരുന്നും നൽകും ജാൻസി റോബോട്ട്​

text_fields
bookmark_border
ചൂടും അളക്കും മരുന്നും നൽകും ജാൻസി റോബോട്ട്​
cancel
camera_alt

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റോബോട്ടിനെ വീണാ ജോർജ്​ എം.എൽ.എ ആർ.എം.ഒ ആശിഷ്

മോഹന് കൈമാറുന്നു

പത്തനംതിട്ട: കോവിഡ്​ ചികിത്സയെ സഹായിക്കുന്ന നൂതന സംവിധാനങ്ങളോടുകൂടിയ ജാൻസി റോബോട്ട് പത്തനംതിട്ട ജനറൽ ആശുപത്രിക്ക് കൈമാറി.

ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ വീണാ ജോർജ്​ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവും ചേർന്ന് ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാറിന് കൈമാറി. അഭിഭാഷകനായ ബി. അരുൺദാസാണ് റോബോട്ടിനെ സംഭാവനയായി നൽകിയത്.

ടെംപറേച്ചർ ഡിറ്റക്​ഷൻ, യു.വി ലൈറ്റ് സാനിറ്റേഷൻ, വിഡിയോ കാളിങ്​, ഫുഡ്, ഡ്രസ്, മെഡിസിൻ വിതരണം തുടങ്ങിയ കാര്യങ്ങളെല്ലാം വെർച്വൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ റോബോട്ടിനെ നിയന്ത്രിച്ച് ചെയ്യാൻ സാധിക്കും.

കൊച്ചി ആസ്ഥാനമായ ഏസ്​റ്റർ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡാണ് നിർമിച്ചത്. ഇത്തരം സൗകര്യങ്ങളോടുകൂടിയ ആദ്യ ഇന്ത്യൻ നിർമിത റോബോട്ടാണിത്.

ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ വി.ആർ. ജോൺസൺ, ഡോ. ഗണേഷ്, ഏസ്​റ്റർ ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡ് കമ്പനിയുടെ മാനേജിങ്​ ഡയറക്ടർ പി.വി. അരുൺ കുമാർ, ഡയറക്ടർ രതീഷ് രാമചന്ദ്രൻ ആചാരി, ടെക്നിക്കൽ ഹെഡു​മാരായ ജയകൃഷ്ണൻ, പി.വി. ജിഷ്ണു എന്നിവർ സന്നിഹിതരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jhansi robotpathanamthitta hospital
Next Story