Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളത്ത് മഞ്ഞപ്പിത്തം

text_fields
bookmark_border
സ്വകാര്യ ആശുപത്രിയുടെ കാന്‍റീന്‍ അടപ്പിച്ചു
പന്തളത്ത് മഞ്ഞപ്പിത്തം
cancel

പന്തളം: പന്തളം, കുരമ്പാല, പൂഴിക്കോട്, പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയുടെ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമായി. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇവിടെ മാത്രം 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയിലാണ് മഞ്ഞപ്പിത്തം ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിസരവാസികളിലും രോഗം കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇവിടെ ഉപയോഗിക്കുന്ന വെള്ളത്തില്‍നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന കാന്റീൻ പൂട്ടി. ജലസ്രോതസുകളില്‍ ക്ലോറിന്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതാണ് രോഗബാധക്ക് പ്രധാന കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. അതേസമയം വയറിളക്കം ബാധിച്ച് നിരവധി പേർ ചികിത്സ തേടുന്നുണ്ട്. പകര്‍ച്ചപ്പനിബാധിതരുടെ എണ്ണവും ദിനം പ്രതി വര്‍ധിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jaundice in Pandalam
Next Story