Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമക്കൾ കൈവിട്ട അമ്മയെ...

മക്കൾ കൈവിട്ട അമ്മയെ ചേർത്തുപിടിച്ച്​ ജനമൈത്രി പൊലീസ്

text_fields
bookmark_border
മക്കൾ കൈവിട്ട അമ്മയെ ചേർത്തുപിടിച്ച്​ ജനമൈത്രി പൊലീസ്
cancel

അ​ടൂ​ർ: മെ​ഴു​വേ​ലി ക​ണ്ണ​ൻ​കു​ള​ഞ്ഞി​യി​ൽ 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണി​ന് അ​ഭ​യ​മൊ​രു​ക്കി ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പൊ​ലീ​സ്. കൊ​ച്ചു​പെ​ണ്ണി​ന് അ​ഞ്ച്​ മ​ക്ക​ളാ​ണ്. മൂ​ന്നു​വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് രാ​മ​ൻ മ​രി​ച്ച​തോ​ടെ റാ​ന്നി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കൂ​ലി​പ്പ​ണി ചെ​യ്യു​ന്ന മൂ​ത്ത​മ​ക​ൻ രാ​ജു​വി​െൻറ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു ഇ​വ​ർ. ഇ​തി​നി​ടെ ഹൃ​​ദ്രോ​ഗി​യാ​യി മാ​റി​യ രാ​ജു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​രീ​ര​ത്തി​െൻറ ഇ​ട​തു​വ​ശം ഭാ​ഗി​ക​മാ​യി ത​ള​ർ​ന്നി​രു​ന്നു. വീ​ട്ടു​വാ​ട​ക​ക്കും ചെ​ല​വി​നു​മാ​യി ഭാ​ര്യ വീ​ട്ടു​ജോ​ലി​ക്ക് പോ​വു​ക​യാ​ണ്. നി​വൃ​ത്തി​കേ​ടു​കൊ​ണ്ട് അ​മ്മ​യെ നോ​ക്കാ​ൻ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഇ​യാ​ൾ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​വ​ർ മു​ഖം​തി​രി​ച്ച​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ രാ​ജ​ു അ​മ്മ​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തി. ജ​ന​മൈ​ത്രി പൊ​ലീ​സ് ഇ​വ​രു​ടെ മ​റ്റു​മ​ക്ക​ളെ വി​ളി​ച്ച് ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ല്ലാ​വ​രും അ​മ്മ​യെ ഉ​പേ​ക്ഷി​ച്ചു.

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജെ. ജ​യേ​ഷ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ എ​സ്. അ​ൻ​വ​ർ​ഷാ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി​ങ്കി ശ്രീ​ധ​റി​െൻറ​യും ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സി​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട്ടി​ൽ ഈ ​അ​മ്മ​യെ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abandoned mother
News Summary - Janamaithry police take abandon Mother
Next Story