ഇനി ജാക്ക് മണത്തറിയും മണ്ണിനടിയിലെ ജീവെൻറ തുടിപ്പ്
text_fieldsജില്ല പൊലീസ് മേധാവി കെ.ജി. സൈമണിെൻറ സാന്നിധ്യത്തില് ജാക്ക് ജില്ല പൊലീസ് ഡോഗ് സ്ക്വാഡിലെ പുതിയ അംഗമാകുന്നു
പത്തനംതിട്ട: ജില്ല പൊലീസ് ഡോഗ് സ്ക്വാഡിലെ പുതിയ അംഗം ജാക് ചുമതലയേറ്റു. മലയിടിച്ചിലും ഉരുള്പൊട്ടലും പോലുള്ള പ്രകൃതിദുരന്തങ്ങളും ഭൂമികുലുക്കവും ഉണ്ടായി ആളുകള് മണ്ണിനടിയില് അകപ്പെട്ടാല്, ജീവെൻറ തുടിപ്പ് തിരിച്ചറിഞ്ഞ് രക്ഷപ്പെടുത്താന് ജാക്കിനു കഴിയും.
പ്രത്യേക പരിശീലനം ലഭിച്ച ഒരുവയസ്സുള്ള ലാബ്രഡോര് ഇനത്തില്പെട്ട ജാക്ക് ചൊവ്വാഴ്ച മുതല് ഏഴംഗ ജില്ല പൊലീസ് ഡോഗ് സ്ക്വാഡിലെ അംഗമായി.
പഞ്ചാബിലെ ഐ.ടി.ബി.പി ഹോം ഗാര്ഡ് കാനൈന് ട്രെയിനിങ് ആന്ഡ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടില്നിന്നാണ് ജാക്കിെൻറ വരവ്. ഈ വര്ഷം ജനുവരി 26ന് തൃശൂര് കേരള പൊലീസ് അക്കാദമിയില് തുടങ്ങിയ ഒമ്പതുമാസത്തെ പരിശീലനം ഒക്ടോബര് 23നു വിജയകരമായി പൂര്ത്തിയാക്കിയ ജാക്ക് ജില്ലയിലെ ശ്വാനസേനയില് അംഗമായി ചേര്ന്നതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ് അറിയിച്ചു.
പുതുതായി സേനക്ക് ലഭിച്ച നാലുനായകളും മൂന്നു മണിക്കൂറോളം തുടര്ച്ചയായി ജോലിയെടുക്കാന് ശേഷിയുള്ളവയാണെന്ന പ്രത്യേകതയുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു. സി.പി.ഒമാരായ ഹരിപ്രസാദ്, അബിലാല് എന്നിവരാണ് ഹാന്ഡ്ലര്മാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

