കഞ്ചാവ് കേസിൽ അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsദുലാൽ
ഹുസൈൻ
പന്തളം: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പൊലീസ് കഞ്ചാവ് പിടികൂടി. ഒരാൾ അറസ്റ്റിലായി. കടയ്ക്കാട് വടക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സലാല ലോഡ്ജിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവിടെ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ദുലാൽ ഹുസൈനെ (32) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും വിൽപനയും കൂടിവരുന്നതായ രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പന്തളത്തും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും വർധിച്ചുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

