തിയറ്ററുകളിൽ പരിശോധന: ഭക്ഷണസാധനങ്ങൾ അളവിൽ കുറവ്, ലൈസൻസുമില്ല
text_fieldsപത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ തിയറ്ററുകളിൽ പരിശോധന. ധന്യ-രമ്യ തിയറ്ററിൽ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ആളുകൾക്ക് നൽകിയ പോപ്കോണിലും സ്നാക്സിലും കാപ്പിയിലുമാണ് അളവിൽ ക്രമക്കേട് കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ സിനിമ കാണുവാൻ എത്തിയ ആളുകൾക്കിടയിലൂടെ ഉദ്യോഗസ്ഥർ തിയറ്ററിലേക്ക് കയറുകയും ഇതിനുള്ളിൽ പ്രവർത്തിച്ചിരുന്ന കഫറ്റീരിയയിൽനിന്നും പോപ്കോണും സ്നാക്സും വാങ്ങുകയുമായിരുന്നു.
70 ഗ്രാം അളവ് പറഞ്ഞിട്ടുള്ള മീഡിയം പോപ്കോണിൽ 51 ഗ്രാമും 55 ഗ്രാം ചെറിയ പോപ്കോൺ കപിൽ 41 ഗ്രാമുമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. 180 ഗ്രാം നൽകേണ്ട കാപ്പിയിൽ 105 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. കഫറ്റീരിയയുടെ ഭക്ഷ്യ സുരക്ഷാ ലൈസൻസ് 2018ൽ അവസാനിച്ചിരുന്നതായും സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗവും തിയറ്ററിന് എതിരെ നടപടി സ്വീകരിക്കും. നഗരസഭ ലെസൻസ് ഇല്ലെന്നും കണ്ടെത്തി. അളവിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ തിയറ്ററിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

