Top
Begin typing your search above and press return to search.
exit_to_app
exit_to_app
rain
cancel
camera_alt

വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്​ മുന്നിൽ ശാരദ

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞ് വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഏ​കാ​കി​യാ​യ വ​യോ​ധി​ക ദു​രി​ത​ത്തി​ലാ​യി. പ​ന്ത​ളം ന​ഗ​ര​സ​ഭ തോ​ന്ന​ല്ലൂ​ർ ആ​റാം ഡി​വി​ഷ​നി​ൽ കോ​ടി​യാ​ട്ട്​ കി​ഴ​ക്കേ​തി​ൽ ശാ​ര​ദ​യാ​ണ്​ (75) അ​ടു​ക്ക​ള വ​രെ​യെ​ത്തി​യ വെ​ള്ള​ത്തി​ലാ​യ​ത്. ന​ദി​യി​ൽ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണു വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്. മ​ഴ അ​ൽ​പം ശ​മി​ച്ച​തോ​ടെ ആ​ശ്വ​സി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് മു​റ്റ​വും ക​ട​ന്നെ​ത്തി​യ വെ​ള്ളം അ​ടു​ക്ക​ള​വ​രെ എ​ത്തി​യ​ത്. ഇ​തോ​ടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. ഒ​പ്പം പാ​മ്പു​ക​ളും ഭീ​ഷ​ണി​യാ​യി.

ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന മ​ക​ൻ ഏ​ഴു വ​ർ​ഷം മു​മ്പ്​ മ​രി​ച്ചു. അ​തോ​ടെ മ​ക​െൻറ ഭാ​ര്യ കു​ട്ടി​ക​ളെ​യും കൂ​ട്ടി ശാ​ര​ദ​യെ വി​ട്ടു​പോ​യി. പ​ന്ത​ളം വ​ലി​യ പാ​ല​ത്തി​നു സ​മീ​പം മാ​ട​ക്ക​ട ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന്​ കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു ആ​ശ്ര​യം.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ പി.​കെ. പു​ഷ്പ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സ​ഹാ​യ​മാ​ണ് ശാ​ര​ദ​ക്ക്​ തു​ണ​യാ​യ​ത്. ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കാ​നും കൗ​ൺ​സി​ല​ർ ഏ​ർ​പ്പാ​ട്​ ചെ​യ്തു.

Show Full Article
TAGS:flood rain 
News Summary - In the flood; 75-year-old in distress
Next Story