റോഡ് നിർമാണത്തിൽ; പാറേക്കടവ്-വലിയപതാല്‍ കിഴക്കേമല ഭാഗത്തിന് അവഗണന
text_fields
ചേത്തയ്ക്കല്‍-വാഹമുക്ക്-കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ പാറേക്കടവ് വലിയപതാല്‍ കിഴക്കേമല ഭാഗ
റാന്നി: ചേത്തയ്ക്കല്‍-വാഹമുക്ക്-കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ പാറേക്കടവ് വലിയപതാല്‍ കിഴക്കേമല വരെയുള്ള ഭാഗം അവഗണിച്ചതായി പരാതി. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് മുഴുവനായും ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി.
ചേത്തയ്ക്കല്‍-വാഹമുക്ക്-കൂത്താട്ടുകുളം എം.എല്‍.എ റോഡിന്റെ പാറേക്കടവ് വലിയപതാല്‍ കിഴക്കേമല വരെയുള്ള ഭാഗത്ത് സാധാരാണ പണികളാണ് നടക്കുന്നത്. റോഡിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും ഉന്നത നിലവാരത്തില്‍ നേരത്തേ പുനരുദ്ധരിച്ചിരുന്നു.
പാറേക്കടവ് മുതല്‍ നാറാണംമൂഴി പഞ്ചായത്തിന്റെ അതിര്‍ത്തിയായ വലിയപതാല്‍ കിഴക്കേമല വരെയുള്ള രണ്ടുകിലോമീറ്റര്‍ ടാറിങ്ങും കോണ്‍ക്രീറ്റുമാണ്. ഇത് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ മുമ്പ് പറഞ്ഞിരുന്നു.
മലയോര മേഖലകളിലെ ടാക്സി വാഹനങ്ങള്‍പോലും എത്താന്‍ മടിച്ചിരുന്ന ഗ്രാമീണ റോഡുകള്‍ കൂട്ടിയിണക്കി 2011ല്‍ പൂര്‍ത്തീകരിച്ച റോഡാണിത്. മന്ദമരുതി വെച്ചൂച്ചിറ റോഡില്‍നിന്ന് ആരംഭിച്ച് കൂത്താട്ടുകുളത്ത് അവസാനിക്കുന്ന റോഡ് പൂര്‍ത്തിയായതോടെ മലയോര മേഖലകളിലെ രൂക്ഷമായ യാത്രക്ലേശത്തിന് പരിഹാരമായിരുന്നു.
പിന്നീട് ഇതുവഴി കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസും സര്‍വിസ് നടത്തിയിരുന്നു. വാഹമുക്കിന് സമീപം റോഡിന്റെ വശം ഇടിഞ്ഞതോടെയാണ് കെ.എസ്.ആര്.ടി.സി സര്‍വിസ് നിര്‍ത്തിയത്. പിന്നാലെ റോഡിന് സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ച് ബി.എം ബി.സി നിലവാരത്തില്‍ ടാറിങ് നടത്തിയെങ്കിലും സര്‍വിസ് പിന്നീട് പുനരാരംഭിച്ചില്ല.
രണ്ടുകിലോമീറ്റര്‍ ദൂരംവരുന്ന ഭാഗം ഉന്നത നിലവാരത്തില്‍ നിര്‍മിക്കാതെ വലിയപതാല്‍ മേഖലയെ തഴഞ്ഞതില്‍ പ്രദേശവാസികള്‍ രോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

