പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 5170 ഉദ്യോഗസ്ഥര്‍
text_fieldsപത്തനംതിട്ട: ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 5170 ഉദ്യോഗസ്ഥരെ നിയമിച്ച് കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷന് പൊതുനിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവിയുടെ സാനിധ്യത്തില്‍ കലക്ടറേറ്റില്‍ നടന്നു. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ അതത് സ്ഥാപന മേധാവികള്‍ ഡൗണ്‍ലോഡ് ചെയ്ത് പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.
ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ഒമ്പത്, 11, 12, 13 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും. നിയമന ഉത്തരവ് കൈപ്പറ്റി പരിശീലനത്തിന് ഹാജരാക്കാത്ത ജീവനക്കാരുടെ പേരില്‍ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

