പത്തനംതിട്ട നഗരത്തിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചു തുടങ്ങി
text_fieldsപഴയ ബസ് സ്റ്റാൻഡിലെ അനധികൃത നിർമാണങ്ങൾ പൊളിക്കുന്നു
പത്തനംതിട്ട: നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി നഗരസഭ. പഴയ ബസ് സ്റ്റാൻഡിൽ അനധികൃതമായി നിർമിച്ച ഇറക്കുകൾ നഗരസഭ ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റി. ജില്ല കേന്ദ്രമായ നഗരത്തിൽ നിരവധി അനധികൃത നിർമാണങ്ങൾ നടക്കുന്നതായ പരാതിയിലാണ് നടപടി.
നഗരസഭ ഉത്തരവുകൾ പാലിക്കാതെയാണ് ഇത്തരം നിർമാണങ്ങൾ നടത്തുന്നത്. നഗരത്തിലെ എല്ലാ അനധികൃത നിർമാണങ്ങളും വരുംദിവസങ്ങളിൽ പൊളിച്ചുമാറ്റുമെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. അനധികൃത നിർമാണങ്ങൾ നഗര വികസനത്തെ തടസ്സപ്പെടുത്തുകയാണ്. സുഗമമായ കാൽനടക്കും ഇത്തരം നിർമാണങ്ങൾ തടസ്സമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

