വിഷ പ്രതിരോധത്തിന് തീവ്രയജ്ഞ കുത്തിവെപ്പ്
text_fieldsപത്തനംതിട്ട: പേവിഷ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്.
പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് മൃഗസംരക്ഷണ വകുപ്പ് നിര്‍ബന്ധമാക്കി. ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും ഉടമകള്‍ 15നകം അതത് മൃഗാശുപത്രിയുമായി ബന്ധപ്പെട്ട്, കുത്തിവെപ്പ്നല്‍കണം.
തുടർന്ന് മൃഗാശുപത്രിയില്‍നിന്ന് പ്രതിരോധ വാക്സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭയില്‍നിന്ന് ലൈസന്‍സ് എടുക്കണം.
ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കുന്നതിന് താല്‍പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, വ്യക്തികള്‍ എന്നിവര്‍ അതത് മൃഗാശുപത്രി വെറ്ററിനറി സര്‍ജന്മാരുമായോ, ജില്ലതല ജന്തുരോഗ നിവാരണ പദ്ധതി ഓഫിസുമായോ (ഫോണ്‍: 9447223590, 9400701138, 9447804160) ബന്ധപ്പെടണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ജ്യോതിഷ് ബാബു അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.