Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേ​ന​ൽ​മ​ഴ...

വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ബ​രി​ഗി​രി​യി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലാ​കും

text_fields
bookmark_border
വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ശ​ബ​രി​ഗി​രി​യി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലാ​കും
cancel

പ​ത്ത​നം​തി​ട്ട: ​വേ​ന​ൽ​മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം പ്ര​തി​സ​ന്ധി​യി​ലാ​കും. ഇ​ല്ലെ​ങ്കി​ൽ കാ​ല​വ​ർ​ഷം നേ​ര​ത്തേ എ​ത്ത​ണം. പ​ല ദി​വ​സ​ങ്ങ​ളി​ലും വേ​ന​ൽ മ​ഴ ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വ​ള​രെ ദു​ർ​ബ​ല​മാ​ണ്. വ​ലി​യ മ​ഴ പെ​യ്യു​മെ​ന്ന്​ തോ​ന്നു​മെ​ങ്കി​ലും ചെ​റു​താ​യി ചാ​റി ഒ​ഴി​ഞ്ഞു​പോ​കു​ക​യാ​ണ്. ജ​ല​​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

ശ​ബ​രി​ഗി​രി​യി​ൽ ഒ​രു ദി​വ​സ​ത്തെ ശ​രാ​ശ​രി വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 4 മി​ല്യ​ൺ യൂ​നി​റ്റാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്കി, പ​മ്പ, മൂ​ഴി​യാ​ർ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ പ​ര​മാ​വ​ധി 37 ദി​വ​സം കൂ​ടി വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള​ള വെ​ള്ള​മേ​യു​ള്ളൂ. വേ​ന​ൽ​മ​ഴ ഇ​ല്ലാ​ത്ത​തു​മൂ​ലം സം​ഭ​ര​ണി​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കു നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. ജൂ​ൺ ആ​ദ്യം​ത​ന്നെ കാ​ല​വ​ർ​ഷം തു​ട​ങ്ങി സം​ഭ​ര​ണി​ക​ളി​ലേ​ക്ക് ന​ല്ല​തോ​തി​ൽ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം ത​ട​സ്സ​പ്പെ​ടും. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് ക​ന​ത്ത വേ​ന​ൽ മ​ഴ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വ​ന​മേ​ഖ​ല​യി​ൽ ല​ഭി​ച്ചി​രു​ന്നു. ഇ​ക്കു​റി മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ പോ​ലെ​യാ​ണ് വ​ന​ത്തി​നു​ള്ളി​ലും. ഡാ​മു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി നീ​ക്കം ചെ​യ്യാ​ത്ത​ത് വെ​ള്ള​ത്തി​ന്റെ സം​ഭ​ര​ണ​ശേ​ഷി​യെ ബാ​ധി​ച്ച​ത്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്​​ധി​ക്ക്​ ആ​ക്കം​കൂ​ട്ടു​ന്ന ഘ​ട​ക​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ലും ച​ളി​യും ഡാ​മി​ന്റെ അ​ടി​ത്ത​ട്ട് ഉ​യ​ർ​ത്തി. 2018ലെ ​പ്ര​ള​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി വ​ലി​യ​തോ​തി​ൽ ച​ളി അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു. ച​ളി നീ​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത​ല്ലാ​തെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി 1966 ഏ​പ്രി​ൽ 18ന് ​ക​മീ​ഷ​ൻ ചെ​യ്ത​ശേ​ഷം അ​ണ​ക്കെ​ട്ടു​ക​ളു​ടെ പ​രി​ച​ര​ണം കാ​ര്യ​മാ​യി ന​ട​ന്നി​ട്ടി​ല്ല എ​ന്ന്​ വൈ​ദ്യു​തി ബോ​ർ​ഡ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു.

വേ​ന​ൽ ചൂ​ടി​ൽ നാ​ട്​ വെ​ന്തു​രു​കു​മ്പോ​ൾ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലും ത​ട​സ്സ​മു​ണ്ടാ​യാ​ൽ അ​ത്​ ജ​ന​ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കും. നാ​ട്ടി​ലെ​ങ്ങും ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​ണ്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ പോ​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ട​ത്​ ക്ഷീ​ര​ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer rainPathanamthitalocal news. pathanamthittaExpectation
News Summary - If the summer rains do not subside, power generation in Sabarigiri will be in crisis
Next Story