ഫ്ലാറ്റിലെ മലിനജലം; നിയമലംഘനം തടയണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപത്തനംതിട്ട : കവിയൂർ കാസിൽഡാ അപ്പാർട്ട്മെന്റിൽ നിന്നുള്ള മലിനജലം സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുകിയെത്തുന്നതിനെതിരായ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റ് ഉടമകൾക്ക് നൽകിയ നിർദ്ദേശം നടപ്പാക്കാൻ കവിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
അപ്പാർട്ട്മെന്റിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും സോക്പിറ്റിന്റെ സ്ഥാനം മാറ്റുന്നതിനും എൺവയോൺമെന്റൽ എഞ്ചിനീയർ നൽകിയ നിർദ്ദേശം ഫ്ലാറ്റ് ഉടമകൾ കർശനമായി പാലിക്കണം.
പഞ്ചായത്ത് സെക്രട്ടറിക്ക് പുറമേ എൻവയോൺമെന്റൽ എഞ്ചിനീയറും സ്ഥലപരിശോധന നടത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. തിരുവല്ല സ്വദേശിനി ജെ. സുശീലാദേവി സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

